x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി ക​ലാമേ​ള സം​ഘ​ടി​പ്പി​ച്ചു


Published: January 18, 2026 06:22 AM IST | Updated: January 18, 2026 06:22 AM IST

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ ക​ലാ​മേ​ള​യാ​ണ് സ​ർ​ഗോ​ത്സ​വം എ​ന്ന പേ​രി​ൽ ന​ട​ന്ന​ത്. അ​മ്പ​ല​പ്പു​ഴ ഗ​വ. എ​ൽപി ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​മേ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ക​വി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ സു​രേ​ഷ് ബാ​ബു, ബി​ന്ദു​ ബൈ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ. ​ഓ​മ​ന​ക്കു​ട്ട​ൻ, സി​നി​യ ഷി​ഹാ​ബ്, അ​നി​ൽ പാ​ഞ്ച​ജ​ന്യം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ന്ധു മ​നോ​ജ്, എ.​ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ, ശ്രീ​ലേ​ഖ, പ്ര​ദീ​പ് കു​മാ​ർ, കെ. മ​നോ​ജ് കു​മാ​ർ, സ്നേ​ജി​ത ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Bhinnasheshi Art Festival

Recent News

Corehub Up