കോതമംഗലം: ഭൂതത്താൻകെട്ട് കാർണിവൽ 2025 നോട് അനുബന്ധിച്ച് ഓഫ് റോഡ് റേസ് സംഘടിപ്പിച്ചു. കാർണിവൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓഫ് റോഡ് റേസിൽ കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി 70 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.
പെട്രോൾ, ഡീസൽ വിഭാഗങ്ങളിലായി കിംഗ് ഓഫ് ഡേർത്ത്, ക്വീൻ ഓഫ് ഡേർത്ത്, എക്സ് പേർട്ട് മത്സരങ്ങളാണ് നടത്തിയത്. ഡീസൽ ഓപ്പൺ ക്ലാസിൽ പെരുമ്പാവൂർ സ്വദേശി വിഷ്ണു സുരേഷ് ഒന്നാം സ്ഥാനത്തെത്തി. പെട്രോൾ ഓപ്പൺ ക്ലാസിൽ പെരുമ്പാവൂർ സ്വദേശി രാഹുൽ, എക്സ് പേർട്ട് ക്ലാസിൽ അങ്കമാലി സ്വദേശി അനൂപ് ചന്ദ്രൻ എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പുരുഷന്മാർക്കൊപ്പം വനിതകളും മത്സരത്തിനായി എത്തിയിരുന്നു. വനിതകളുടെ വിഭാഗത്തിൽ മലപ്പുറം സ്വദേശി ഷമീന ഒന്നാം സ്ഥാനവും, ചെന്നൈയിൽനിന്ന് എത്തിയ വീണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വി-12 റേസ് സൊല്യൂഷൻസ് ആണ് ഓഫ് റോഡ് റേസ് സംഘടിപ്പിച്ചത്.
Tags : nattu vishesham Bhoothathanket Carnival