പോപ്പ് ജോൺ പോൾ പീസ് ഹോമിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സ്ഥാപനത്തിൽ വിവിധ കാലഘട്ടങ്ങളിൽ ശുശ്രൂഷ ചെയ്തിരുന്ന സിസ്റ്റർമാരും അന്തേവാസികളും ശുശ്രൂഷകരു
അത്താണി: പോപ്പ് ജോൺ പോൾ പീസ് ഹോമിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സ്ഥാപനത്തിൽ വിവിധ കാലഘട്ടങ്ങളിൽ ശുശ്രൂഷ ചെയ്തിരുന്ന സിസ്റ്റേഴ്സും അന്തേവാസികളും ശുശ്രൂഷകരും ഉൾപ്പടെ 40 പേർ ചേർന്ന് കൈകൊണ്ട് പകർത്തിയെഴുതിയ സമ്പൂർണ ബൈബിളിന്റെ സമർപ്പണം നടത്തി.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിലാണ് ബൈബിൾ സമർപ്പണം നടന്നത്. പീസ് ഹോം ഡയറക്ടർ ഫാ. ജോൺസൺ ചാലിശേരി, ഫാ. വർഗീസ് ഊക്കൻ എന്നിവർ സഹകാർമികരായിരുന്നു.
തുടർന്നു നടന്ന ചടങ്ങിൽ ഫാ. ജോൺസൺ ചാലിശേരി ബിഷപ്പിനെ പൊന്നാടയണിച്ച് ആദരിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ ജോസ്ഫീന വാഴപ്പിള്ളി, സിസ്റ്റർ ലിജി, സിസ്റ്റർ ത്രേസ്യാമ്മ, സിസ്റ്റർ ഷീല, സിസ്റ്റർ എൽസി പോൾ, സിസ്റ്റർ സിമി, ആന്റണി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വംനൽകി.
Tags : Bible transcribed NattuVishesham DistricteNews