x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​രി​യാ​ണി​യി​ല്‍ പ​ഴു​താ​ര: ഹോ​ട്ട​ലി​നും സൊ​മാ​റ്റോ​യ്ക്കും പി​ഴ


Published: November 4, 2025 05:16 AM IST | Updated: November 4, 2025 05:16 AM IST

കോ​ട്ട​യം: ബി​രി​യാ​ണി​യി​ല്‍ പ​ഴു​താ​ര​യെ ക​ണ്ടെ​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ഹോ​ട്ട​ലി​നും ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ ​വി​ത​ര​ണ പ്ലാ​റ്റ്ഫോ​മാ​യ സൊ​മാ​റ്റോ​യ്ക്കും പി​ഴ ചു​മ​ത്തി ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് പ​രാ​തി​ക്കാ​ര​ന്‍.


2024 ന​വം​ബ​ര്‍ പ​ത്തി​ന് അ​തി​ര​മ്പു​ഴ മൂ​പ്പ​ന്‍​സ് ഹോ​ട്ട​ലി​ല്‍​നി​ന്ന് സൊ​മാ​റ്റോ ആ​പ്പ് വ​ഴി ഓ​ര്‍​ഡ​ര്‍ ചെ​യ്ത മു​ട്ട ബി​രി​യാ​ണി​യി​ല്‍​നി​ന്നു ച​ത്ത പ​ഴു​താ​ര​യെ കി​ട്ടി​യെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​ര​ന്‍ കേ​ര​ള ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ഫോ​ട്ടോ സ​ഹി​തം പ​രാ​തി ഇ-​മെ​യി​ല്‍ ചെ​യ്യു​ക​യും ചെ​യ്തു. പ​രാ​തി​യു​മാ​യി സൊ​മാ​റ്റോ​യെ സ​മീ​പി​ച്ച​പ്പോ​ള്‍ ബി​രി​യാ​ണി​യു​ടെ വി​ല തി​രി​ച്ചുന​ല്‍​കാ​മെ​ന്ന് ഇ-​മെ​യി​ല്‍ വ​ഴി അ​റി​യി​ച്ചെ​ങ്കി​ലും പ​ണം ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.


പാ​കം ചെ​യ്ത​തും വി​ത​ര​ണം ചെ​യ്ത​തു​മാ​യ ഭ​ക്ഷ​ണ​ത്തി​ല്‍ പ​ഴു​താ​ര​യെ ക​ണ്ടെ​ത്തി​യ​ത് ഹോ​ട്ട​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നു ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി. പാ​ച​കം ചെ​യ്യു​മ്പോ​ഴും പാ​യ്ക്ക് ചെ​യ്യു​മ്പോ​ഴും ത​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന ശു​ചി​ത്വ പ്രോ​ട്ടോ​ക്കോ​ള്‍ ട്രേ​ഡ് സീ​ക്ര​ട്ട് ആ​യ​തി​നാ​ല്‍ വി​ശ​ദീക​രി​ക്കാ​നാ​വി​ല്ലെ​ന്ന മൂ​പ്പ​ന്‍​സ് ഹോ​ട്ട​ലി​ന്‍റെ വാ​ദം നി​ല​നി​ല്‍​ക്കാ​ത്ത​താ​ണെ​ന്നും വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണു പ​രാ​തി​ക്കു പി​ന്നി​ലെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്നും ക​മ്മീഷ​ന്‍ വി​ല​യി​രു​ത്തി.


ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോം ആ​യ​തി​നാ​ല്‍ ത​ങ്ങ​ള്‍​ക്ക് ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ നി​ല​വാ​ര​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്ന സൊ​മാ​റ്റോ​യു​ടെ നി​ല​പാ​ടും ക​മ്മീഷ​ന്‍ ത​ള്ളി. ത​ങ്ങ​ളു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള ഹോ​ട്ട​ലു​ക​ളി​ല്‍ സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ല്‍ പാ​ച​കം ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ബാ​ധ്യ​ത സൊ​മാ​റ്റോ​യ്ക്കു​ണ്ടെ​ന്ന് ക​മ്മീ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.


മൂ​പ്പ​ന്‍​സ് ഹോ​ട്ട​ല്‍ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 2,000 രൂ​പ കോ​ട​തിച്ചെ​ല​വും പ​രാ​തി​ക്കാ​ര​ന് ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. കൂ​ടാ​തെ ബി​രി​യാ​ണി​യു​ടെ വി​ല തി​രി​കെ ന​ല്‍​കാ​നും 25,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കാ​നും സൊ​മാ​റ്റോ​യോ​ടും വി.​എ​സ്. മ​നു​ലാ​ല്‍ പ്ര​സി​ഡ​ന്‍റും ആ​ര്‍. ബി​ന്ദു, കെ.​എം. ആ​ന്‍റോ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യി​ട്ടു​ള്ള ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.

Tags : local nattuvishesham Biryani

Recent News

Corehub Up