x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി അ​വാ​ർ​ഡ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റ​ത്തി​നും ജോ​ർ​ജ് ത​യ്യി​ലി​നും

വെബ് ഡെസ്ക്
Published: October 23, 2026 01:58 AM IST | Updated: October 23, 2026 01:58 AM IST

മാർ ജോർജ് വലിയമറ്റം, ജോർജ് തയ്യിൽ

ക​​​ണ്ണൂ​​​ർ: ബി​​​ഷ​​​പ് വ​​​ള്ളോ​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ 20-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ബി​​​ഷ​​​പ് വ​​​ള്ളോ​​​പ്പി​​​ള്ളി അ​​​വാ​​​ർ​​​ഡി​​​ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എമരിറ്റസ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റ​​​വും സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജോ​​​ർ​​​ജ് ത​​​യ്യി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ന​​​വം​​​ബ​​​ർ എ​​​ട്ടി​​​ന് 1.30ന് ​​​ക​​​ണ്ണൂ​​​ർ ചേം​​​ബ​​​ർ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്, ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി എ​​​ന്നി​​​വ​​​ർ അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

മ​​​ല​​​ബാ​​​റി​​​ലെ​​​യും ദ​​​ക്ഷി​​​ണ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ​​​യും കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റം ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ട​​​ങ്ങ​​​ളും പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളും മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ്.

25 വ​​​ർ​​​ഷം ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത അ​​​ധ്യ​​​ക്ഷ​​​നാ​​​യി സേ​​​വ​​​നം ചെ​​​യ്തു​​​കൊ​​​ണ്ട് മ​​​ല​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി. മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ലെ ക​​​ർ​​​മ​​​ശ്രേ​​​ഷ്ഠ​​​നാ​​​ണ് ജോ​​​ർ​​​ജ് ത​​​യ്യി​​​ൽ. വി​​​വി​​​ധ സാ​​​മൂ​​​ഹി​​​ക-​​​സ​​​ഭാ മേ​​​ഖ​​​ല​​​ക​​​ളി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ന് ന​​​ൽ​​​കി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളെ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​രം. ‌

മെ​​​മ​​​ന്‍റോ​​​യും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഷ​​​പ് വ​​​ള്ളോ​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ത്യു എം. ​​​ക​​​ണ്ട​​​ത്തി​​​ൽ, സെ​​​ക്ര​​​ട്ട​​​റി സ​​​ണ്ണി ആ​​​ശാ​​​രി​​​പ​​​റ​​​മ്പി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഡി.​​​പി. ജോ​​​സ്, ഡോ. ​​​ജോ​​​സ് ജോ​​​ർ​​​ജ് പ്ലാ​​​ത്തോ​​​ട്ടം, ഷാ​​​ജു ജോ​​​ൺ, ജെ​​​റി കാ​​​ര​​​ന്താ​​​നം എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags :

Recent News

Corehub Up