x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് പൗ​രോ​ഹി​ത്യ പ​ദ​വി​യി​ലേ​ക്ക്


Published: January 3, 2026 02:32 AM IST | Updated: January 3, 2026 02:32 AM IST

ഡീ​ക്ക​ന്മാരായ പൂ​ക്കു​ള​ത്തേ​ൽ ജോ​സ​ഫും (അ​മ​ൽ), മാ​ത്യുവും (അ​രു​ൺ).

ചെ​റു​പു​ഴ (ക​ണ്ണൂ​ർ): സ​ഹോ​ദ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് ഇ​ന്ന് പൗ​രോ​ഹി​ത്യ പ​ദ​വി​യി​ലേ​ക്ക്. രാ​ജ​ഗി​രി​യി​ലെ പൂ​ക്കു​ള​ത്തേ​ൽ ജോ​ർ​ജ് - ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഡീ​ക്ക​ൻ മാ​ത്യു​വും (അ​രു​ൺ) ഡീ​ക്ക​ൻ ജോ​സ​ഫും (അ​മ​ൽ) ആ​ണ് ത​ല​ശേ​രി അ​തി​രൂ​പ​ത​യ്ക്ക് വേ​ണ്ടി പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച് പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 8.30ന് ​രാ​ജ​ഗി​രി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യി​ൽ നി​ന്നു ഇ​രു​വ​രും പൗ​രോ​ഹി​ത്യ​പ​ട്ടം സ്വീ​ക​രി​ക്കും.

സ​ഹോ​ദ​ര​ങ്ങ​ളി​ൽ ജ്യേ​ഷ്ഠ​നാ​യ മാ​ത്യു (അ​രു​ൺ) 2011 ലാ​ണ് സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​ത്. ത​ല​ശേ​രി മൈ​ന​ർ സെ​മി​നാ​രി​യി​ലെ പ​ഠ​ന​ത്തി​നു ശേ​ഷം കൂ​ത്തു​പ​റ​മ്പ് കോ​ള​ജി​ൽ ബി​എ മ​ല​യാ​ള​വും ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ​നി​ന്ന് എം​എ​യും ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം റീ​ജ​ൻ​സി ചെ​യ്തു. പി​ന്നീ​ട് ആ​ലു​വ മം​ഗ​ല​പ്പു​ഴ പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ൽ ഫി​ലോ​സ​ഫി​യും കു​ന്നോ​ത്ത് ഗു​ഡ് ഷെ​പ്പേ​ർ​ഡ് സെ​മി​നാ​രി​യി​ൽ​നി​ന്നു തി​യോ​ള​ജി പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി. രാ​ജ​ഗി​രി പ​ള്ളി​യി​ൽ ക​പ്യാ​രാ​യും സേ​വ​നം ചെ​യ്തി​രു​ന്നു.

ഡീ​ക്ക​ൻ ജോ​സ​ഫ് (അ​മ​ൽ) 2014 ലാ​ണ് ത​ല​ശേ​രി മൈ​ന​ർ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​ത്. തു​ട​ർ​ന്ന് വ​യ​നാ​ട് മ​ക്കി​യാ​ട് സെ​ന്‍റ് ജോ​സ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നു ഫി​ലോ​സ​ഫി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. പി​ന്നീ​ട് ഒ​രു വ​ർ​ഷം റീ​ജ​ൻ​സി ചെ​യ്തു. കോ​ട്ട​യം വ​ട​വാ​തൂ​ർ സെ​മി​നാ​രി​യി​ൽ​നി​ന്നു തി​യോ​ള​ജി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം പ​ഠ​നം പൂ​ർ​ത്തി​യാ​യി ഒ​രു​മി​ച്ച് പ​ട്ടം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഒ​രു വ​ർ​ഷം കാ​ത്തി​രു​ന്നു. ആ ​സ​മ​യ​ത്ത് ആ​ദ്യ​ത്തെ നാ​ലു മാ​സം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ മീ​ഡി​യ അ​പ്പോ​സ്ത​ലേ​റ്റി​ൽ ശു​ശ്രൂ​ഷ ചെ​യ്തു. തു​ട​ർ​ന്ന് എ​ട്ടു മാ​സം തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഡീ​ക്ക​ൻ മി​നി​സ്ട്രി ചെ​യ്തു.

ഇ​രു​വ​രും ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ നി​ന്നു​മാ​ണ് എ​സ്എ​സ്എ​ൽ​സി ക​ഴി​ഞ്ഞ​ത്. ചെ​റു​പ്പ​ത്തി​ൽ അ​ൾ​ത്താ​ര ബാ​ല​ന്മാ​രാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് രാ​ജ​ഗി​രി​യി​ലെ പൂ​ക്കു​ള​ത്തേ​ൽ കു​ടും​ബ​വും നാ​ട്ടു​കാ​രും. ആ​ശി​ഷ്, എ​മ്മാ​നു​വ​ൽ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Tags : priesthood nattuvishasham local news

Recent News

Corehub Up