x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ൾ മാ​ര​ത്ത​ണ്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ബു​ഹാ​ത ശ്രീ​നു​വും വ​നി​താ വി​ഭാ​ഗ​ത്തി​ൽ സെ​നൈ​റ്റ് ലെ​ഷാ​ർ​ജ​യും ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: November 16, 2026 05:16 AM IST | Updated: November 16, 2026 05:16 AM IST

തി​രു​വ​ന​ന്ത​പു​രം: യു​എ​സ് ടി ​സം​ഘ​ടി​പ്പി​ച്ച യുഎ​സ്ടി ​ട്രി​വാ​ൻ​ഡ്രം മാ​ര​ത്ത​ണി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം. മാ​ര​ത്ത​ണി​ന്‍റെ മൂ​ന്നാം പ​തി​പ്പി​ൽ 14,000 ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. പു​ല​ർ​ച്ചെ 3.30 ന് ​യു​എ​സ്ടി ​ക്യാ​ന്പ​സി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ൽ ജോ​സ​ഫ് ഫ്ലാഗ് ഓ​ഫ് ചെ​യ്തു. കാ​യി​ക താ​ര​ങ്ങ​ൾ, ഫി​റ്റ്ന​സ് പ്രേ​മി​ക​ൾ, നാ​ട്ടു​കാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ മാ​ര​ത്ത​ണി​ൽ പ​ങ്കാ​ളി​ക​ളാ​യി.

യു​എ​സ്ടി ​ട്രി​വാ​ൻ​ഡ്രം മാ​ര​ത്ത​ണ്‍ 2026-ൽ 42.2 ​കി​ലോ​മീ​റ്റ​ർ ഫു​ൾ മാ​ര​ത്ത​ണ്‍, 21.1 കി​ലോ​മീ​റ്റ​ർ ഹാ​ഫ് മാ​ര​ത്ത​ണ്‍, 10 കി​ലോ​മീ​റ്റ​ർ ഓ​ട്ടം,അ​ഞ്ച കി​ലോ​മീ​റ്റ​ർ ഓ​ട്ടം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം, കാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച കു​ട്ടി​ക​ൾ​ക്കാ​യി യു​എ​സ്ടി ക്യാ​ന്പ​സി​നു​ള്ളി​ൽ പ്ര​ത്യേ​ക​മാ​യി ഒ​രു കി​ലോ​മീ​റ്റ​ർ ഓ​ട്ട​വും സം​ഘ​ടി​പ്പി​ച്ചു. യു​എ​സ്ടി ​തി​രു​വ​ന​ന്ത​പു​രം ക്യാ​ന്പ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് തി​രി​കെ ആ​രം​ഭി​ച്ച സ്ഥ​ല​ത്ത് ത​ന്നെ അ​വ​സാ​നി​ച്ചു.

ഫു​ൾ മാ​ര​ത്ത​ണി​ലെ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ബു​ഹാ​ത ശ്രീ​നു ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ​ന്ദീ​പ് വി. ​കൃ​ഷ്ണ ര​ണ്ടാ​മ​തും പ്ര​ഥ​മേ​ഷ് പ്രം​ക​ർ മൂ​ന്നാ​മ​തും ഫി​നി​ഷ് ചെ​യ്തു.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ സെ​നൈ​റ്റ് ലെ​ഷാ​ർ​ജ് ഒ​ന്നാം സ്ഥാ​ന​വും അ​ഭി​ലാ​ഷ ഭ​ഗ​ത് ര​ണ്ടാം സ്ഥാ​ന​വും എ​സ്. ദി​വ്യ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
ഹാ​ഫ് മാ​ര​ത്ത​ൺ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഹി​മാ​ൻ​ഷു പ​ലാ​രി​യ, ആ​ർ.​എ​സ്. മ​നോ​ജ്, ഹു​മെ​ൻ സേ​നാ​പ​തി എ​ന്നി​വ​ർ ആ​ദ്യ​മൂ​ന്നു സ്ഥാ ​നം നേ​ടി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ റീ​ബ അ​ന്ന ജോ​ർ​ജ് ഒ​ന്നും ഫാ​ത്തി​മ ന​സ്ല ര​ണ്ടും പ്ര​തീ​ക്ഷ ചോ​രാം​ലെ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

Tags : emerged as winners. Nttuvishesham Districtnews

Recent News

Corehub Up