ചങ്ങരംകുളം: സ്വകാര്യബസ് ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. മൂക്കുതല ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിനടുത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പിടാവനൂർ സ്വദേശി പാടൂര്‍ സുകുമാരന്റെ മകൻ ഷിജിത്തിനെയാണ് (39) കിടപ്പുമുറിയിലെ ജനൽകന്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ബസിൽ കണ്ടക്ടർ ജോലി ചെയ്തിരുന്ന സുജിത് കുറച്ചുകാലമായി ജോലിക്ക് പോകാറില്ല. അച്ഛനും അമ്മയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുകയായിരുന്നു.
ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
Tags : Bus employee found hanging