x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ബ​സു​ക​ൾ​ക്ക് സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​ക​ണം’

വെബ് ഡെസ്ക്
Published: August 2, 2026 01:21 AM IST | Updated: August 2, 2026 01:21 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: രാ​വി​ലെ​യും വൈ​കി​ട്ടും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ പ​രി​ധി പ്രാ​യോ​ഗി​ക​മാ​യി ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

​ബ​സു​ക​ൾ ത​മ്മി​ലു​ള്ള സ​മ​യ ഇ​ട​വേ​ള​ക​ൾ ശാ​സ്ത്രീ​യ​മാ​യി പു​ന:​ക്ര​മീ​ക​രി​ക്കാ​ൻ ആ​ർ​ടി​എ ബോ​ർ​ഡ് അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദ്ദേ​ശം ന​ൽ​കി.

കോ​ഴി​ക്കോ​ട് നി​ന്നും മാ​വൂ​ർ, ബാ​ലു​ശേ​രി, കൊ​യി​ലാ​ണ്ടി റൂ​ട്ടു​ക​ളി​ലെ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.​ബ​സു​ക​ൾ ക്യ​ത്യ​സ​മ​യം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്നി​ല്ലെ​ന്നും​എം​വി​ഐ മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പാ​ക്ക​ണം.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്‌​ക്ഷ​നു​ക​ളി​ലെ ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ റീ​ജി​യ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി ചെ​യ​ർ പേ​ഴ്സ​ണാ​യ ജി​ല്ലാ ക​ള​ക്ട​റും സി​റ്റി, റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രും ആ​ര്‍​ടി​ഒ​യും മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ അ​റി​യി​ക്ക​ണം.

Tags : Nattuvishesham DistrictNews DeepikaNews Bus timings

Recent News

Corehub Up