കാമ്പസ് ടു ബൂത്ത് പദ്ധതിയുടെ ഹരിപ്പാട് നിയോജകമണ്ഡലതല ഉദ്ഘാടനം ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ കാർത്തികപ്പള്ളി തഹസിൽദാർ പി.വി. ബിജു ഉദ്
ചേപ്പാട്: യുവ വോട്ടർമാരെയും പുതിയ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഇലക്ഷൻ കമ്മീഷൻ കേരളത്തിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയായ കാമ്പസ് ടു ബൂത്ത് പദ്ധതിയുടെ ഹരിപ്പാട് നിയോജകമണ്ഡല തല ഉദ്ഘാടനം ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. കാർത്തികപ്പള്ളി തഹസിൽദാർ പി.വി. ബിജു ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ബിനു കെ. സാമുവേൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസീൽദാർ മിനി, എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ജൂലി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags :