പറവൂർ: വില്പനയ്ക്കായി കഞ്ചാവ് കൈവശം വച്ച കേസിലെ പ്രതിക്ക് ഒന്നര വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നത്തുനാട് വടവുകോട് കാവനക്കുടിയിൽ ഷാജി(47)യെ ആണ് പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ഒന്നാം കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. 2019 മേയ് 21നായിരുന്നു കേസിനാസ്പദമായ സംഭവം.
പറവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ കിഴക്ക് ഫോർട്ട് റോഡിൽ നിന്നാണ് ഇയാളെ 1.5 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് ഇൻസ്പെക്ടർ കെ.പി. സുജിത്തും സംഘവും പിടികൂടിയത്. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ശശിധരനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഹരി ഹാജരായി.
Tags : One and a half years rigorous imprisonment