x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്

വെബ് ഡെസ്ക്
Published: October 12, 2026 12:14 AM IST | Updated: October 12, 2026 12:14 AM IST

കീ​ഴൂ​ര്‍ രാ​ജ​ന്‍ ക​വ​ല​യ്ക്കു സ​മീ​പം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റും സ്‌​കൂ​ട്ട​റും.

പെ​രു​വ: സ്‌​കൂ​ട്ട​റി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ചു സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ യു​വാ​ക്ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. അ​റു​നൂ​റ്റി​മം​ഗ​ലം ചെ​റു​വേ​ലി​ക്കു​ന്നേ​ല്‍ ഷി​ബു​വി​ന്‍റെ മ​ക​ന്‍ സി.​എ​സ്. സേ​തു (21), ബ​ന്ധു കാ​ശി​നാ​ഥ് ഗോ​പ​കു​മാ​ര്‍ (21) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 10.30ന് കീ​ഴൂ​ര്‍ രാ​ജ​ന്‍ ക​വ​ല​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം.

അ​റു​നൂ​റ്റി​മം​ഗ​ല​ത്തു​നി​ന്നു വൈ​ക്ക​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ എ​തി​ര്‍​ദി​ശ​യി​ലെ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു സ്‌​കൂ​ട്ട​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നെന്ന് പ​റ​യു​ന്നു. ത​ല​യ്ക്കും കാ​ലു​ക​ള്‍​ക്കും പ​രി​ക്കേ​റ്റ സ്‌​കൂ​ട്ട​ര്‍ യാ​ത്രിക​രാ​യ ഇ​രു​വ​രെ​യും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ത​ന്നെ പൊ​തി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Tags : serious injuries NattuVishasham DistrictNews

Recent News

Corehub Up