ചവറ : ദേശീയപാതയില്‍ ചവറ പാലത്തിന് സമീപം കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി ഏഴോടെ കൊല്ലത്ത് നിന്നും കരുനാഗപ്പള്ളിയിലിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഈ കാറില്‍ എംഡിഎംഎ കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാറിനെ പിടികൂടാന്‍ എക്സൈസ് ചവറ ബസ്റ്റാന്‍ഡിന് സമീപം കാത്ത് നില്ക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ ചവറ പാലം കയറുന്നതിന് മുമ്പ് മറ്റൊരു കാറിലിടിച്ച് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. കാറിന്റെ മുന്‍വശം അല്പം തീ പടര്‍ന്നുവെങ്കിലും അവിടെ എത്തിയവര്‍ തീ അണച്ചു.
Tags : nattu vishesham Car overturns garbage dump