x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡീ​സ​ൽ ഉ​പ​യോ​ഗി​ച്ചു വീ​ടി​നു തീ​യി​ട്ട കേസ്: പ്ര​തി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 17, 2026 01:20 AM IST | Updated: September 17, 2026 01:20 AM IST

അറസ്റ്റിലായ പ്രതികൾ

കാ​ട്ടാ​ക്ക​ട: ഡീ​സ​ൽ ഉ​പ​യോ​ഗി​ച്ച് പൊ​ട്ട​ൻ​കാ​വി​ൽ വീ​ടി​നു തീ​യി​ട്ട കേ​സി​ലെ പ്ര​തി​ക​ളെ കാ​ട്ടാ​ക്ക​ട അ​റ​സ്റ്റു​ചെ​യ്തു.

അ​ന്തി​യൂ​ർ​ക്കോ​ണം അ​മ്പ​ൻ​ത​ല പു​ത്ത​ൻ വീ​ട്ടി​ൽ ശ​ര​ത്ത് (34), പൊ​ട്ട​ൻ​കാ​വ് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ നി​ഹാ​സ് (25), പൊ​ട്ട​ൻ​കാ​വ് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ഗോ​കു​ൽ (29), അ​ന്തി​യൂ​ർ​ക്കോ​ണം ചി​ട്ടി​യൂ​ർ​കോ​ട് നൗ​ഫ​ൽ മ​ൻ​സി​ലി​ൽ ന​സീ​ൻ (25), ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മൈ​ല​ച്ച​ൽ പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജി​ൻ സു​രേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടാ​ക്ക​ട പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 10ന് ​പു​ല​ർ​ച്ച മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. പൊ​ട്ട​ൻ​കാ​വ് സ്വ​ദേ​ശി മ​രു​തം​മൂ​ട് വീ​ട്ടി​ൽ ആ​ന​ന്ദ​ന്‍റെ വീ​ടാ​ണ് തീ​യി​ട്ടു ന​ശി​പ്പി​ച്ച​ത്.

ക​ത്തി​ച്ച വീ​ട്ടി​ൽ ആ​ന​ന്ദ​ന്‍റെ സ​ഹോ​ദ​രി​യും മ​ക്ക​ളു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ആ​ന​ന്ദ​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​നോ​ടു​ള്ള വി​രോ​ധം കാ​ര​ണ​മാ​ണ് പ്ര​തി​ക​ൾ വീ​ടി​ന് തീ​യി​ട്ട​ത്. വീ​ട് ക​ത്തി​ച്ച​തി​ലും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച​തി​ലു​മാ​യി പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പ്ര​ശാ​ന്ത​ൻ കാ​ണി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ക്ക​ട ഇ​ൻ​സ്പെ​ക്ട​ർ എ.​ജെ. അ​മൃ​ത് സി​ങ് നാ​യ​കം, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത്, ലി​ജോ ജോ​ർ​ജ്, എ​എ​സ്ഐ പ്ര​ദീ​പ്, സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, ര​തീ​ഷ്, അ​ഗേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Tags : District News Nattuvishesham fire diesel arrested

Recent News

Corehub Up