അമിത് ദമായി
കണ്ണൂർ: താഴെചൊവ്വയിലെ നെഹ്തി മന്തി എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് നേപ്പാൾ സ്വദേശികളുടെ ബാഗിൽനിന്ന് പണം കവർന്ന കേസിൽ സഹപ്രവർത്തകനായ നേപ്പാൾ സ്വദേശിയെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു. നേപ്പാൾ കാഠ്മണ്ടു സ്വദേശി അമിത് ദമായിയാണ് (25) പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെഹ്തി മന്തിയിൽ ജോലി ചെയ്യുന്ന രണ്ടുപേരുടെ ബാഗുകളിൽനിന്നായി 1,70,000 രൂപയാണ് നഷ്ടപ്പെട്ടത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ കീറിയാണ് പ്രതി പണം മോഷ്ടിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയായിരുന്നു.
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് നടത്തിയ പട്രോളിംഗിനിടെ കാൽടെക്സ് ഭാഗത്തുവച്ച് പ്രതിയെ പൊലിസ് സംഘം കാണുകയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.
Tags : arrested nattuvishesham local news Case of stealing money