ഇരിട്ടി: കത്തോലിക്കാ കോൺഗ്രസ് ജന്മ വാർഷിക സമ്മേളനത്തിനു മുന്നോടിയായി നടത്തിയ വാഹന പ്രചാരണ ജാഥയ്ക്ക് വള്ളിത്തോട്, ഉളിക്കൽ, ഇരിട്ടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് നയിക്കുന്ന ജാഥയ്ക്ക് കുന്നോത്ത് ഫൊറോനയുടെ നേതൃത്വത്തിൽ വള്ളിത്തോട് നൽകിയ സ്വീകരണത്തിൽ ഗ്ലോബൽ സെക്രട്ടറി ഷീജ സെബാസ്റ്റ്യൻ പ്രസംഗിച്ചു.
നെല്ലിക്കാംപൊയിൽ ഫൊറോനയുടെ നേതൃത്വത്തിൽ ഉളിക്കല്ലിൽ നൽകിയ സ്വീകരണം വികാരി ഫാ. ജോസഫ് കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.
ഫാ. ജോസഫ് കളരിക്കൽ, ഫിലിപ്പ് വെളിയത്ത്, ജിമ്മി ഐത്തമറ്റം, ബെന്നിച്ചൻ മഠത്തിനകം, ബെന്നി പുതിയാംപുറം, ഷീജ സെബാസ്റ്റ്യൻ, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. ഇരിട്ടിയിൽ നൽകിയ സ്വീകരണത്തിൽ എം.ടി. ജയിംസ് അധ്യക്ഷത വഹിച്ചു. ജയിംസ് ഇമ്മാനുവൽ, മേരിക്കുട്ടി, ലിസി കല്ലട, ജോസ് പടിയൂർ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Catholic Congress vehicle procession