x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ്: ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ സ്വ​യം വി​വ​രം ന​ല്‍​കി​യ​ത് 4123 പേ​ര്‍


Published: June 19, 2026 04:37 AM IST | Updated: June 19, 2026 04:37 AM IST

പ​ത്ത​നം​തി​ട്ട: സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​യം വി​വ​രം ന​ല്‍​ക​ല്‍ ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്ന​ലെ വ​രെ 4123 പേ​രാ​ണ് സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, ക്നാ​നാ​യ റാ​ന്നി ഭ​ദ്രാ​സ​നം ബി​ഷ​പ് കു​ര്യാ​ക്കോ​സ് മോ​ര്‍ ഇ​വാ​നി​യോ​സ്, പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജ് എ​ന്‍. ഹ​രി​കു​മാ​ര്‍, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം, എ​ഴു​ത്തു​കാ​ര​ന്‍ ഡോ. ​ബി. ര​വി​കു​മാ​ര്‍, എ​ഡി​എം ആ​ര്‍. രാ​ജ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ സ്വ​യം വി​വ​രം ന​ല്‍​കി സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യി.

സ്വ​യം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ 30 വ​രെ സൗ​ക​ര്യ​മു​ണ്ട്. ഭ​വ​ന പ​ട്ടി​ക​പ്പെ​ടു​ത്ത​ലി​നാ​യി എ​ന്യു​മ​റേ​റ്റ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പ് https://se.census.gov.in വെ​ബ് പോ​ര്‍​ട്ട​ലി​ലൂ​ടെ പൊ​തു​ജ​ങ്ങ​ള്‍​ക്ക് സെ​ല്‍​ഫ്-​എ​ന്യു​മ​റേ​ഷ​ന്‍ ചെ​യ്യാം. ജൂ​ലൈ ഒ​ന്നു മു​ത​ല്‍ 30 വ​രെ​യാ​ണ് ഭ​വ​ന​പ​ട്ടി​ക​പ്പെ​ടു​ത്ത​ല്‍. രാ​ജ്യ​ത്തെ 16-ാമ​ത് ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് 2026-27 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​ണ് ന​ട​ത്തു​ന്ന​ത്. പ്രാ​രം​ഭ​ഘ​ട്ട​മാ​യ ഭ​വ​ന​പ​ട്ടി​ക​പ്പെ​ടു​ത്ത​ല്‍ സം​സ്ഥാ​ന​ത്ത് ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കും.

സെ​സ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

പ​ത്ത​നം​തി​ട്ട: സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ല്ല താ​ലൂ​ക്ക് എ​ന്യു​മ​റേ​റ്റ​ര്‍, സൂ​പ്പ​ര്‍​വൈ​സ​ര്‍ സം​ഗ​മ​വും ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​ന​വും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ല്ല സെ​ന്‍​സ​സ് ചാ​ര്‍​ജ് ഓ​ഫീ​സ​റും ത​ഹ​സി​ല്‍​ദാ​റു​മാ​യ ജോ​ബി​ന്‍ കെ. ​ജോ​ര്‍​ജ്, ഫീ​ല്‍​ഡ് ട്രെ​യി​ന​ര്‍​മാ​രാ​യ മ​ത്താ​യി റ്റി. ​വ​ര്‍​ഗീ​സ്, ജി.​കെ. ആ​ഗ്‌​നേ​യ്, ജേ​ക്ക​ബ് തോ​മ​സ്, ജി. ​റീ​നാ​മോ​ള്‍, ര​ഞ്ജി​ത്ത് ജോ​സ​ഫ്, റോ​ഷ​ന്‍ സാ​റ ഫി​ലി​പ്പോ​സ്, മാ​നേ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up