കോഴിക്കോട് സെഞ്ച്വറി വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. കോഴിക്കോട് ആർച്ച്ബി
കോഴിക്കോട്: ഒരുലക്ഷത്തി എൺപതിനായിരം സ്ക്വയർ ഫീറ്റിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രൈഡൽ ഫാഷൻ ഷോറുമായ സെഞ്ച്വറി വെഡ്ഡിംഗ് സെന്ററിന്റെ പത്താമത്തെ ഷോറും കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തനം ആരംഭിച്ചു.
എല്ലാവിധ ബ്രൈഡൽ ഫാഷനുകൾ, വെഡ്ഡിംഗ് സാരികൾ, ലഹങ്കകൾ എന്നിവയുടെ എക്സ്ക്ലൂസീവ് കളക്ഷനുകൾ, മെൻസ് വെഡ്ഡിംഗ്, കാഷ്വൽ, പാർട്ടി വെയറുകൾ, സ്പെഷൽ കിഡ്സ് വെയർ, ഡെയിലി വെയർ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഫാൻസി, ഫുട്ട്വേർ, വാച്ചുകൾ, മൊബൈൽ ഫോണുകളുടെ ഷോറൂമും കോഫി ഷോപ്പും ഈ വെഡ്ഡിംഗ് മാളിൽ ഒരുക്കിയിട്ടുണ്ട്. സെഞ്ച്വറി വെഡ്ഡിംഗ് മാളിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വെഡ്ഡിംഗ് സെക്ഷന്റെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരനും നിർവഹിച്ചു. ജെന്റ്സ് സെക്ഷന്റെ ഉദ്ഘാടനം കോഴിക്കോട് മേയർ ഒ. സദാശിവൻ നിർവഹിച്ചു.
എം.കെ. രാഘവൻ എംപി, കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, എംഎൽഎമാരായ ഫൈസൽ ബാബു, ജയന്ത്, പ്രവീൺ കുമാർ, മുഹമ്മദ് റിയാസ്, ഫാത്തിമ തഹ്ലിയ, പാറക്കൽ അബ്ദുള്ള, ഡയറക്ടർമാരായ പി. അഷ്റഫ് ഹാജി, പി. സിദ്ദിഖ്, പി. ഇബ്രാഹിം, പി. അബ്ദുൾ നാസർ, പി. ഫിറോസ്, പി. ഫസൽ, പി. അബ്ദുൾ റഷീദ്, കെ.ടി. സലാം, പി. റാഷിഖ്, മുഹമ്മദ് ഷൈലാജ്, ഫറാസ് മുഹമ്മദ്, ഷാഹിഫ് സിദ്ദിഖ്, എടക്കാവിൽ അബ്ദുൾ ഹമീദ്, ഷിനാസ് നാസർ, ശിഹാബുദ്ദീൻ മാങ്കടവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യവും ഇവിടെയുണ്ട്.
Tags : NattuVishesham DistrictNews