നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്ക് ആർപിഎഫ് ചങ്ങലപ്പൂട്ടിട്ടപ്പോൾ.
നീലേശ്വരം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനധികൃതമായി നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ ആർപിഎഫ് ചങ്ങലയിട്ട് പൂട്ടി. നിയമപ്രകാരമുള്ള പിഴ ഈടാക്കി മാത്രമേ ഈ വാഹനങ്ങൾ ഉടമകൾക്ക് തിരികെ നൽകുകയുള്ളൂ.
റെയിൽവേ സറ്റേഷൻ പരിസരത്തെ അനധികൃത പാർക്കിംഗിനെതിരേ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് കടുത്ത നടപടി. രാജാ റോഡിലെ റെയിൽവേ മേൽപാലം മുതൽ സ്റ്റേഷന്റെ തൊട്ടടുത്തു വരെ നിർത്തിയിട്ട വാഹനങ്ങൾക്കാണ് ആർപിഎഫ് ചങ്ങലപ്പൂട്ടിട്ടത്. റെയിൽവേ സ്റ്റേഷനിൽ വിപുലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടും അവിടെ പണമടയ്ക്കാൻ മടിച്ച് പലരും അനധികൃത പാർക്കിംഗ് തുടരുകയായിരുന്നു.
Tags : Nileshwaram Railway Station nattuvishesham district news deepika news Chain locks vehicles parked