തലശേരി: നഗരസഭയിൽ പുതുതായി ചുമതലയേറ്റ കൗൺസിലർമാരിൽ നിന്ന് അഞ്ച് സ്ഥിരംസമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. വരണാധികാരിയായ പഴശി ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ജയരാജൻ കണിയേരിയുടെ മേൽനോട്ടത്തിൽ നടന്ന യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
വികസന സ്ഥിരം സമിതി അധ്യക്ഷനായി ഒന്നാം വാർഡ് നിട്ടൂരിൽ നിന്ന് ജയിച്ച കെ. അഷറഫിനെ തെരഞ്ഞെടുത്തു.
22-ാം വാർഡ് ചന്ദ്രോത്തിൽ നിന്നുള്ള എം.വി. സ്മിതയാണ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായി 10-ാം വാർഡ് കുഴിപ്പങ്ങാട് നിന്നുള്ള സി.ഒ.ടി. ഷബീറിനെയും പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായി 24-ാം വാർഡ് കോപ്പാലത്ത് നിന്നുള്ള ഭാരതിയെയും വിദ്യാഭ്യാസ-കലാ-കായിക സ്ഥിരംസമിതി അധ്യക്ഷനായി 44-ാം വാർഡ് ഗാർഡൻസ് നിന്നുള്ള ഹെൻറി ആന്റണിയെയും തെരഞ്ഞെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൻ വി. സതിയെ നേരത്തെ ധനകാര്യ സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുത്തിരുന്നു. അഞ്ച് സ്ഥാനങ്ങളും എൽഡിഎഫിനാണ് ലഭിച്ചത്.
ന്യൂ മാഹി: ഗ്രാമപഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് വരണാധികാരി തലശേരി താലൂക്ക് സപ്ലൈ ഓഫിസർ എം.എം. പ്രജുല വിളിച്ചുചേർത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ധനകാര്യം ഉൾപ്പെടെ നാല് സ്ഥാനങ്ങളും എൽഡിഎഫിനാണ്.
ധനകാര്യം-എം.കെ. സെയ്ത്തു (വൈസ് പ്രസിഡന്റ്), വികസനം-ടി.എ. ഷർമിരാജ്, ക്ഷേമകാര്യം-കെ. പ്രീജ, ആരോഗ്യവും വിദ്യാഭ്യാസവും-കെ.എം. സുഗിനേഷ്. അസി. റിട്ടേണിംഗ് ഓഫിസർ എം. രാധാകൃഷ്ണൻ യോഗത്തിൽ പങ്കെടുത്തു.
തലശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. ഭരണാധികാരി റവന്യൂ റിക്കവറി തഹസിൽദാർ കെ. ഷീജ വിളിച്ചുചേർത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ധനകാര്യം ഉൾപ്പെടെ നാല് അധ്യക്ഷ സ്ഥാനങ്ങളും എൽഡിഎഫിനാണ് ലഭിച്ചത്. ധനകാര്യം-സി. സഫീറ (വൈസ് പ്രസിഡന്റ്), വികസനം-കെ. ജനാർദ്ദനൻ, ക്ഷേമകാര്യം-കണ്ട്യൻ ഷീബ, ആരോഗ്യവും വിദ്യാഭ്യാസവും-എം. രാജ
Tags : nattu vishesham Municipal Councils Chairpersons elected