മുള്ളന്കൊല്ലി പഞ്ചായത്തിലെ ഇടമലയില് തടയണ നിര്മിക്കുന്നു.
പുല്പ്പള്ളി: വരള്ച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായ മുള്ളന്കൊല്ലി പഞ്ചായത്തില് ജലസംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി മുള്ളന്കൊല്ലിയില് പഞ്ചായത്തംഗം സിനി ആന്റണിയുടെ നേതൃത്വത്തില് ഇടമലയില് തടയണ നിര്മിച്ചു. കബനീ പദ്ധതിയില് ജലവിതരണം തടസപ്പെടുമ്പോള് നൂറുകണക്കിന് ആളുകള് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പ്രദേശത്തുള്ള ഇടമല പൊതു കിണറിനെയാണ്.
തടയണ നിര്മാണത്തിന് സുനില് മംഗലത്ത്, ഷാജി തെക്കേക്കര, ആന്റണി പൂത്തോട്ടാല്, അനില് ഇടയാടിയില്, കുള്ളന് ഇരിപ്പൂട്, കുഞ്ഞന് ഇടമല, രാജു മുള്ളന്കൊല്ലി, രാധ കരിയംപാടത്ത്, ലീല വാസുദേവന്, സിന്ധു പുലികുത്തി, ഹിമകൃഷ്ണന്, ജോസുകുട്ടി പീറ്റര് എന്നിവര് നേതൃത്വം നല്കി.