x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റ്: അ​പ്പീ​ല്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍


Published: January 29, 2026 02:57 AM IST | Updated: January 29, 2026 02:57 AM IST

കോ​​ട്ട​​യം: ചെ​​റു​​വ​​ള്ളി എ​​സ്‌​​റ്റേ​​റ്റി​ന്‍റെ ഉ​​ട​​മ​​സ്ഥ​​താ​​വ​​കാ​​ശം സം​​ബ​​ന്ധി​​ച്ച സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ഹ​​ര്‍​ജി പാ​​ലാ സ​​ബ് കോ​​ട​​തി ത​​ള്ളി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ അ​​പ്പീ​​ലു​​മാ​​യി ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ തു​​ട​​ങ്ങി. നി​​ല​​വി​​ല്‍ തി​​രു​​വ​​ല്ല ആ​​സ്ഥാ​​ന​​മാ​​യ ബി​​ലീ​​വേ​​ഴ്‌​​സ് ച​​ര്‍​ച്ചി​ന്‍റെ കൈ​​വ​​ശ​​ത്തി​​ലാ​​ണ് എ​​രു​​മേ​​ലി തെ​​ക്ക്, മ​​ണി​​മ​​ല വി​​ല്ലേ​​ജു​​ക​​ളി​​ല്‍ 2,263 ഏ​​ക്ക​​റി​​ല്‍ വി​​സ്തൃ​​ത​​മാ​​യ ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ്.

പാ​​ട്ട​​ക്കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ച്ച വ​​സ്തു​​വാ​​ണെ​​ന്നും ഉ​​ട​​മ​​സ്ഥ​​ത അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന രേ​​ഖ​​ക​​ള്‍ സാ​​ധു​​വ​​ല്ലെ​​ന്നും വ്യ​​ക്ത​​മാ​​ക്കു​​ന്ന നോ​​ട്ട്‌​​സ് സ്‌​​പെ​​ഷ​​ല്‍ പ്ലീ​​ഡ​​ര്‍ അ​​ഡ്വ. സ​​ജി കൊ​​ടു​​വ​​ത്ത് ത​​യാ​​റാ​​ക്കു​​ക​​യാ​​ണ്.

മു​​ന്‍​കാ​​ല സി​​വി​​ല്‍ വ്യ​​വ​​ഹാ​​ര​​ങ്ങ​​ളി​​ല്‍ കോ​​ട​​തി​​യി​​ല്‍ ബോ​​ധി​​പ്പി​​ക്കാ​​തി​​രു​​ന്ന​​തും കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​തെ വ​​ന്ന​​തു​​മാ​​യ പ്ര​​മാ​​ണ​​ങ്ങ​​ളും തെ​​ളി​​വു​​ക​​ളും ഉ​​ള്‍​പ്പെ​​ടെ​​യാ​​ണ് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന​​ത്.അ​​റു​​പ​​ത് ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ സ​​ര്‍​ക്കാ​​ര്‍ മേ​​ല്‍​ക്കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍​ജി ന​​ല്‍​കും.

Tags : nattu visheshsam Cheruvally Estate

Recent News

Corehub Up