മാമാങ്കനാട്ടിൽ മേളപ്പെരുക്കം തീർക്കുന്ന കുരുന്നുകൾ.
വടക്കാഞ്ചേരി: മാമാങ്കനാട്ടിൽ മേളപ്പെരുക്കംതീർത്ത് കുരുന്നുകൾ. വിദ്യാർഥികളായ പതിനഞ്ചോ ളം കലാകാരന്മാരാണു പഞ്ചാരിയിൽ മേളവിസമയം തീർത്തത്. മച്ചാട് രഞ്ജിത്തിന്റെ കീഴിൽ മേളം അഭ്യസിച്ചവരാണ് നിറമംഗംലം ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചത്.
അരങ്ങേറ്റത്തിനു മുന്നോടിയാ യി കുമരിയിൽ വാദ്യകലാസമിതിയുടെ പുരസ്കാരം ശാസ്താംപാട്ട് കലാകാരൻ മച്ചാട് സുബ്രന് അരീക്കര ഇല്ലം കൃഷ്ണകുമാർ ഇളയത് സമ്മാനിച്ചു. ജയരാജ് ഇളയത്, കൊടകര രമേഷ്, മച്ചാട് രഞ്ജിത്ത്, മച്ചാട് ഉണ്ണിമാരാർ എന്നിവർ പ്രസംഗിച്ചു.
അരങ്ങേറ്റത്തോടനുബന്ധിച്ച് ചികിത്സാസഹായധനം വിതരണവും നടന്നു.