അസോവയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ക്രിസ്മസ് സന്ദേശം നല്കുന്നു. വൈസ് പ്രസിഡന്റ് പ്രഫ.കെ.ഒ. ജോ
കാഞ്ഞിരപ്പള്ളി: അസോവയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷപരിപാടികള്‍ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടത്തി. പ്രസിഡന്റ് അഡ്വ. എബ്രാഹം മാത്യു പന്തിരുവേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ക്രിസ്മസ് സന്ദേശം നല്കി. അസോവ ഡയറക്ടര്‍ ഫാ. ഡൊമിനിക് അയലൂപറമ്പില്‍, വൈസ് പ്രസിഡന്റ് പ്രഫ. കെ.ഒ. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൊൻകുന്നം: ജനകീയവായനശാലയുടെ ക്രിസ്മസ് ആഘോഷം നാളെ വൈകുന്നേരം 5.30ന് നടക്കും. പഞ്ചായത്തംഗങ്ങളായ രേഖ ഡോൺ, മോഹൻകുമാർ പൂഴിക്കുന്നേൽ, ഷാലിജ സുന്ദരേശൻ എന്നിവർ പങ്കെടുക്കും.
ഉരുളികുന്നം: താഷ്കന്റ് പബ്ലിക് ലൈബ്രറിയുടെ ക്രിസ്മസ് ആഘോഷം നാളെ വൈകുന്നേരം അഞ്ചിന് നടക്കും.
Tags : Christmas celebration nattuvisesham local news