ഫ്രാൻസിസ്കൻ അൽമായ സഭ ഇരിട്ടി റീജിയണിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന്.
ഫ്രാൻസിസ്കൻ അൽമായ സഭ
ഇരിട്ടി: ഫ്രാൻസിസ്കൻ അൽമായ സഭ ഇരിട്ടി റീജിയണിന്റെ നേതൃത്വത്തിൽ ഏകദിന ധ്യാനവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു. പട്ടാരം വിമലഗിരി കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിൽ നടന്ന കൂട്ടായ്മയിൽ വിവിധ ഇടവകയിൽനിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. ദൈവദാസൻ ഫാ. ആർമണ്ടിന്റെ കബറിടത്തിലെ പ്രാർഥനയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.
ഫാ. ബിജു ഇളമ്പച്ചം വീട്ടിൽ ക്ലാസ് നയിച്ചു. ജപമാല, ക്രിസ്മസ് ഫ്രണ്ട് സമ്മാനം കൈമാറൽ, കേക്ക് വിതരണം, ക്രിസ്മസ് ട്രീ ഗിഫ്റ്റ്, കരോൾ, സ്നേഹവിന്ന് എന്നിവയും സംഘടിപ്പിച്ചു. ആശ്രമം സുപ്പീരിയർ ഫാ. മാത്യു മഠത്തിക്കുന്നേൽ, ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോസ് തച്ചുകുന്നേൽ, ഫാ. ജോബിഷ് കപ്പൂച്ചിൻ, റീജിയണൽ മിനിസ്റ്റർ യേശുദാസ് ഇല്ലിക്കൽ എന്നിവർ നേതൃത്വം നൽകി.
ഓയിസ്ക ഇന്റർനാഷണൽ
ഇരിട്ടി: ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി വിമൻസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ക്രിസ്മസ്- പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മുടയരിഞ്ഞി സെന്റ് ജോസഫ്സ് വൃദ്ധ സദനത്തിന് ആവശ്യമായ സാധനങ്ങൾ കൈമാറിയായിരുന്നു ആഘോഷം. ഓയിസ്ക വിമൻസ് പ്രസിഡന്റ് ഡോ. ഷാലു, ഇരിട്ടി പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണൻ, സെക്രട്ടറി ഷിജോ ജോർജ്, ജെസി ബാബു, ഗ്രേസമ്മ ജെയ്സൺ, സുമ ശിവ, ദിവ്യ ദേവദാസ്, സെലിൻ, സുഭദ്ര നാരായണൻ എന്നിവർ പങ്കെടുത്തു. സാധനങ്ങൾ സിസ്റ്റർ ആൻ മരിയ, സിസ്റ്റർ ജൈബു, സിസ്റ്റർ അനുഷ എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് കലാ പരിപാടികളും സംഘടിപ്പിച്ചു.
കണ്ണൂർ വിമാനത്താവളം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം സ്റ്റാഫ് യൂണിയന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷവും സ്നേഹ വിരുന്നും നടത്തി. കണ്ണൂർ വിമാനത്താവളത്തിൽ നടന്ന പരിപാടി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.രതീഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ എകെജി ആശുപത്രി പ്രസിഡന്റ് പി.പുരുഷോത്തമൻ വിശിഷ്ടാതിഥിയായിരുന്നു. ടി.ടി. സന്തോഷ് കുമാർ, കെ.വിശാഖ് എന്നിവർ പ്രസംഗിച്ചു. ഡിജിസിഎ ഓഫീസേഴ്സായി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ യൂണിയൻ അംഗങ്ങളായ തെൻസിഹ, കെ.നിഖിൽ എന്നിവർക്ക് കെ.കെ. രാഗേഷ് ഉപഹാരം നൽകി.
Tags : Christmas celebration nattuvisesham local news