പൈക ജ്യോതി പബ്ലിക് സ്കൂളിലെ ക്രിസ്മസ് ആഘോഷം മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.
പൈക: ജ്യോതി പബ്ലിക് സ്കൂളിൽ ക്രിസ്മസ് ആഘോഷം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ലിസറ്റ് കണിവേലിൽ, മദർ സുപ്പീരിയർ സിസ്റ്റർ അൽഫോൻസ് മഠത്തിപ്പറമ്പിൽ, പഞ്ചായത്തംഗം ജാൻസി ബേബി ആയിലൂക്കുന്നേൽ, ലൂസി ജോജോ, ലിജോയ്സ് ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. 95 വയസ് പിന്നിട്ട സരസ്വതിയമ്മയെ ആദരിച്ചു.
ചിറക്കടവ്: ഗ്രാമദീപം വായനശാലയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയികൾക്ക് സ്വീകരണവും ക്രിസ്മസ് ആഘോഷവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ബാബുലാൽ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ടി.പി. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു.
ചിറക്കടവ് പഞ്ചായത്തിലെ സമീപ വാർഡുകളിലെ വിജയികളായ സൗമ്യ പ്രദീപ്, സുബിത ബിനോയ്, ആന്റണി മാർട്ടിൻ, എം.ജി. വിനോദ് എന്നിവരെയും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ചിറക്കടവ് ഡിവിഷൻ അംഗം ജയശ്രീ വിജയകുമാർ, പൊൻകുന്നം ഡിവിഷൻ അംഗം വായനശാലയുടെ വനിതാവേദി പ്രസിഡന്റുകൂടിയായ മിനി സേതുനാഥ്, ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ എന്നിവരെയാണ് അനുമോദിച്ചത്. കെ.ടി. സുരേഷ്, സരിത ജോർജ്, ബി. സുജാത തുടങ്ങിയവർ പ്രസംഗിച്ചു. വായനശാലയുടെ മ്യൂസിക് ക്ലബ്ബിന്റെ ക്രിസ്മസ് ഗാനാലാപനവും നടത്തി.
ചിറക്കടവ്: വെള്ളാളസമാജം സ്കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷവും കലോത്സവ വിജയികള്‍ക്കുള്ള അനുമോദനവും കാഞ്ഞിരപ്പള്ളി എഇഒ എസ്. സുല്‍ഫിക്കർ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ടി.പി. രവീന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെംബർ സുബിത ബിനോയ്ക്ക് ചടങ്ങില്‍ സ്വീകരണം നല്കി. പ്രധാനാധ്യാപിക പി.എന്‍. സിജു, സുമേഷ് ശങ്കർ പുഴയനാല്‍, എം.എന്‍. രാജരത്നം, പിടിഎ പ്രസിഡന്റ് ജിന്‍സ് തോമസ് സ്കൂള്‍ ലീഡർ നിവേദ്യ അനീഷ് എന്നിവർ പ്രസംഗിച്ചു.
Tags : Christmas celebration nattuvisesham local news