x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇരിങ്ങാലക്കുട ക​ത്തീ​ഡ്ര​ലിൽ ക്രി​സ്മ​സ് ആ​ഘോ​ഷ​വും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സാ​മാ​ജി​ക​ര്‍​ക്കു​ള്ള സ്വീ​ക​ര​ണ​വും


Published: December 23, 2025 01:24 AM IST | Updated: December 23, 2025 01:24 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​വും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സാ​മാ​ജി​ക​ര്‍​ക്കു​ള്ള സ്വീ​ക​ര​ണ​വും ക​ത്തീ​ഡ്

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​വും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സാ​മാ​ജി​ക​ര്‍​ക്കു​ള്ള സ്വീ​ക​ര​ണ​വും ന​ട​ന്നു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ​തു.

സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ഓ​സ്റ്റി​ന്‍ പാ​റ​യ്ക്ക​ല്‍, ഫാ. ​ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള്ളി, ഫാ. ​ആ​ന്‍റണി ന​മ്പ​ളം, ട്ര​സ്റ്റി​മാ​രാ​യ പി.​ടി. ജോ​ര്‍​ജ്, സാ​ബു ജോ​ര്‍​ജ് ചെ​റി​യാ​ട​ന്‍, തോ​മ​സ് തൊ​ക​ല​ത്ത്, അ​ഡ്വ.​എം.​എം. ഷാ​ജ​ന്‍, പ്ര​തി​നി​ധി​യോ​ഗം സെ​ക്ര​ട്ട​റി മ​ഞ്ജു മൈ​സ​ന്‍, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍, ദ​ന​ഹ​തി​രു​നാ​ള്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷാ​ജു പ​ന്ത​ലി​പ്പാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ല്‍ മു​തി​ര്‍​ന്ന അം​ഗ​മാ​യ എം.​പി. ജാ​ക്‌​സ​ന്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

സഹൃ​ദ​യ കോ​ള​ജി​ല്‍
ക്രി​സ്മ​സ് ആ​ഘോ​ഷം

കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ് സ്റ്റ​ഡീ​സി​ല്‍ (ഓ​ട്ടോ​ണ​മ​സ്) നേ​ച്ച​ര്‍ ക്ല​ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹ്യൂ​മ​ന്‍ എ​ക്‌​സ​ല​ന്‍​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ന്‍റെ​യും കോ​ള​ജി​ലെ വി​വി​ധ സെ​ല്ലു​ക​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​വേ​ശ് എ​ന്ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

ആ​ശാ​ഭ​വ​ന്‍ അ​ന്ന​മ​ന​ട, സൈ​റി​ന്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ കൊ​ടു​ങ്ങ, മ​ഡോ​ണ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ പോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ നൂ​റ്റ​മ്പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഹൃ​ദ​യ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. റൊ​ട്ട​റാ​ക്ട് ക്ല​ബ് ഓ​ഫ് തൃ​ശൂ​ര്‍ എ​ലൈ​റ്റി​ന്‍റെ എം​ഡി ജോ​ഷി ചാ​ക്കോ സ​മാ​വേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​ല്‍.​ജോ​യ് , വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. ക​രു​ണ, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​സി​ബി​ന്‍ വാ​ഴ​പ്പി​ള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

റോ​ട്ടോ​റി​യ​ന്‍ ര​വി വി​ജ​യ്കു​മാ​ര്‍, റോ​ട്ടോ​റി​യ​ന്‍ ഡോ. ​എം. പി. ​രാ​ജ​ന്‍, സ​മാ​വേ​ശ് ക​ണ്‍​വീ​ന​ര്‍ ക​രോ​ളി​ന്‍ ആ​ന്റ​ണി, സ്റ്റു​ഡ​ന്റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ദി​ത് സ​ഞ്ജ​യ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ വി​ഭാ​വ​നം ചെ​യ്ത എ​ല്ലാ​വ​ര്‍​ക്കും വി​ല​കു​റ​ഞ്ഞ​തും വി​ശ്വ​സ​നീ​യ​വും സു​സ്ഥി​ര​വും ആ​ധു​നി​ക​വു​മാ​യ ഊ​ര്‍​ജ്ജ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ള​ജി​ലെ എ​ന​ര്‍​ജി ക്ല​ബ് അം​ഗ​ങ്ങ​ള്‍ നി​ര്‍​മ്മി​ച്ച 50 എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ര്‍​ഡ് മെ​മ്പ​ര്‍ സ്മി​ത മ​നോ​ജി​ന് കൈ​മാ​റി.

ക്രി​സ്മ​സ് ആ​ഘോ​ഷം
ശി​ശു​ഭ​വ​ന​ത്തി​ൽ

പ​രി​യാ​രം : സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ലെ കേ​ന്ദ്ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​റു​കു​റ്റി എ​ട​ക്കു​ന്നി​ൽ ന​സ്ര​ത്ത് സ​ന്യാ​സി​നി​ക​ൾ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ശി​ശു​ഭ​വ​നം സ​ന്ദ​ർ​ശി​ച്ചു.
വി​കാ​രി ഫാ. ​വി​ൽ​സ​ൺ എ​ലു​വ​ത്തി​ങ്ക​ൽ കൂ​ന​ൻ, സ​ഹ​വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ കൂ​ള, ശി​ശു​ഭ​വ​നം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ മേ​രി പോ​ൾ എ​ന്നി​വ​ർ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ശി​ശു​ഭ​വ​ന​ത്തി​ലെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ളും പു​തു​വ​സ്ത്ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ്‌ നി​ജോ ക​ല്ലേ​ലി, സെ​ക്ര​ട്ട​റി ഷേ​ർ​ളി ഡേ​വി​സ്, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​യ് ചി​ല്ലാ​യി, ഷൈ​ജു പോ​ട്ട​ക്കാ​ര​ൻ, ജോ​സ് പാ​റ​ക്ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ർ​ച്ച​ന്‍റ യൂ​ത്ത് വിം​ഗ് ക്രി​സ്മ​സ്
ക​രോ​ൾ ന​ട​ത്തി

ചാ​ല​ക്കു​ടി: മ​ർ​ച്ചന്‍റ്​സ് യൂ​ത്ത് വി​ംഗിന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക്രി​സ്​മ​സ് പ​പ്പ​മാ​ർ അ​ണി​നി​ര​ന്ന ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടു കൂ​ടി ടൗ​ണി​ൽ ക്രി​സ്​മ​സ് ക​രോ​ൾ ന​ട​ത്തി. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ട്ര​ഷ​റ​റും മ​ർ​ച്ചന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റുമാ​യ ജോ​യ് മൂ​ത്തേ​ട​ൻ ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​ാത്താ​ട​ൻ, സി.എ​സ്. സു​രേ​ഷ്, യൂ​ത്ത് വിം​ഗ് സെ​ക്ര​ട്ട​റി ടി.​ബി. ബി​നു, പി.​എ​സ്.പ്ര​വീ​ൺ കു​മാ​ർ, ജോ​ഫി​ൻ ഫ്രാ​ൻ​സി​സ്, ദി​ര​ൻ തി​ല​ക​ൻ, ബി​നു മ​ഞ്ഞ​ളി, ഷൈ​ജു പു​ത്ത​ൻപു​ര​ക്ക​ൽ, ച​ന്ദ്ര​ൻ കൊ​ള​ത്താ​പ്പി​ള്ളി, എം.​ഡി. ഡേ​വി​സ്, ഡേ​വി​സ് വെ​ളി​യ​ത്ത്, എ​ൻ.എ. ഗോ​വി​ന്ദ​ൻ കു​ട്ടി, പി.​വി. ആ​ന്‍റണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Christmas celebration nattuvisesham local news

Recent News

Corehub Up