x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​ത​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​നെ മെ​ച്ച​പ്പെ​ടു​ത്തും: മ​ന്ത്രി അ​നൂ​പ്

വെബ് ഡെസ്ക്
Published: November 4, 2026 01:27 AM IST | Updated: November 4, 2026 01:27 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ​സം​ഗ​മം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കി നൂ​ത​നാ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളു​മാ​യി സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​നെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്.

കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ​ത്വ​സം​ഗ​മ​വും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം, നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ പാ​ർ​ട്ടി​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ ല​യ​ന സ​മ്മേ​ള​ന​വും പ​ത്ത​നം​തി​ട്ട വൈ​എം​സി​എ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​വി​ത​ര​ണ മേ​ഖ​ല​യെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​ക്കു​ന്ന ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ക​സ​ന കാ​ഴ്ച​പ്പാ​ടോ​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മേ​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ​ബാ​ബു വ​ലി​യ​വീ​ട​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ശി തു​ണ്ടു​പ​റ​മ്പി​ൽ , ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു കെ. ​ഏ​ബ്ര​ഹാം, ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ൻ പ​ടി​യ​റ, ബോ​ബ​ൻ തെ​ക്കേ​തി​ൽ, എം.​എ​സ്. സു​ജ, ഷി​ബു സി ​സാം, ത​മ്പു പ​നോ​ടി​ൽ, മ​ധു​ചെ​മ്പു​കു​ഴി​യി​ൽ, സ​ജി ഇ​ടി​ക്കു​ള, പ​റ​ക്കോ​ട് മു​ര​ളി, കെ.​ജി. ഇ​ടി​ക്കു​ള കി​ഴ​ക്കേ​ടം ഡോ. ​ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up