x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട​ഞ്ഞുകി​ട​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്ക​ണം: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: October 24, 2026 06:32 AM IST | Updated: October 24, 2026 06:32 AM IST

നീ​ലി​മ​ല വ്യൂ ​പോ​യി​ന്‍റി​ൽ നി​ന്നു​ള്ള ദൃ​ശ്യം.

വ​ടു​വ​ൻ​ചാ​ൽ: പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ല​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​മേ​യ​ത്തി​ലൂ​ടെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്തി​ലെ കാ​ന്ത​ൻ​പാ​റ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​താ​ക​ട്ടെ ഡി​ടി​പി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മീ​ൻ​മു​ട്ടി, നീ​ലി​മ​ല, സ​ണ്‍​റൈ​സ് വാ​ലി എ​ന്നി​വ​യാ​ണ് 12 വ​ർ​ഷ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത്. ഇ​ത് സാ​ന്പ​ത്തി​ക വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും നി​ര​വ​ധി​യാ​ളു​ക​ളു​ടെ തൊ​ഴി​ൽ, വ്യാ​പാ​രം, കു​ടി​ൽ വ്യ​വ​സാ​യം എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു​വേ​ണ്ടി നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ഇ​തി​ന​കം ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മീ​ൻ​മു​ട്ടി​യി​ൽ ഒ​രു വി​നോ​ദ സ​ഞ്ചാ​രി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. മീ​ൻ​മു​ട്ടി വ​ന​സം​ര​ക്ഷ​ണ സ​മി​തി പി​രി​ച്ചു വി​ടു​ക​യും ചെ​യ്തി​രു​ന്നു. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ളെ​ത്തു​ട​ർ​ന്നും സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യും 2023 ഫെ​ബ്രു​വ​രി​യി​ൽ വ​നം വ​കു​പ്പ് മീ​ൻ​മു​ട്ടി, നീ​ലി​മ​ല വ​ന സം​ര​ക്ഷ​ണ സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യും ഇ​ക്കോ ടൂ​റി​സം മൈ​ക്രോ പ്ലാ​ൻ ത​യാ​റാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ന്‍റെ വ​ർ​ക്കിം​ഗ് പ്ലാ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ല്ല. ഡി​വി​ഷ​ൻ വ​ർ​ക്കിം​ഗ് പ്ലാ​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​ക്കോ ടൂ​റി​സം മൈ​ക്രോ പ്ലാ​ൻ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ അം​ഗീ​കാ​ര​ത്തി​ന് വീ​ണ്ടും സ​മ​ർ​പ്പി​ക്കു​മെ​ന്നും അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​വു​ന്ന​താ​ണെ​ന്നു​ള്ള നി​ല​പാ​ടി​ലാ​ണ് വ​നം വ​കു​പ്പ്. എ​ന്നാ​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി യോ​ഗം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ലൂ​ടെ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​ആ​വ​ശ്യം മു​ൻ​നി​ർ​ത്തി വ​നം വ​കു​പ്പ് മ​ന്ത്രി​യെ​യും സി​സി​എ​ഫി​നെ​യും നേ​രി​ൽ കാ​ണാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് വി. ​കേ​ശ​വ​ൻ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up