x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​ഗ്ര​ത​ പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്‌ടർ‍

വെബ് ഡെസ്ക്
Published: August 1, 2026 03:07 AM IST | Updated: August 1, 2026 03:07 AM IST

കൊ​ല്ലം: ജി​ല്ല​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും ഓ​ഗ​സ്റ്റ് ര​ണ്ടു വ​രെ മ​ണി​ക്കൂ​റി​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍​വ​രെ കാ​റ്റ്് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.
പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് സു​ര​ക്ഷി​ത​രാ​ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പെ​ഴ്സ​നാ​യ ക​ള​ക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ് അ​റി​യി​ച്ചു.

പൊ​തു​ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ങ്ങ​ള്‍

കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മ്പോ​ള്‍ മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ നി​ല്‍​ക്കാ​നോ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക്ചെ​യ്യാ​നോ പാ​ടി​ല്ല. വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ങ്ങ​ളു​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ചി​ല്ല​ക​ള്‍ വെ​ട്ടി​യൊ​തു​ക്ക​ണം; പൊ​തു​യി​ട​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക.
ഉ​റ​പ്പി​ല്ലാ​ത്ത പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍, ഇ​ല​ക്‌ട്രിക് പോ​സ്റ്റു​ക​ള്‍, കൊ​ടി​മ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ശ​രി​യാ​യ രീ​തി​യി​ല്‍ ബ​ല​പ്പെ​ടു​ത്തു​ക​യോ അ​ഴി​ച്ചു വ​യ്ക്കു​ക​യോ ചെ​യ്യു​ക; ഇ​വ​യു​ടെ ചു​വ​ട്ടി​ലും സ​മീ​പ​ത്തും നി​ല്‍​ക്ക​രു​ത്, വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​ത്.

കോ​ണി, കാ​റ്റി​ല്‍​വീ​ണു​പോ​കാ​ന്‍​സാ​ധ്യ​ത​യു​ള്ള മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, വ​സ്തു​ക്ക​ള്‍ എ​ന്നി​വ ക​യ​റു​പ​യോ​ഗി​ച്ച് കെ​ട്ടി​വ​യ്ക്ക​ണം. ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ട​ണം; സ​മീ​പ​ത്ത് നി​ല്‍​ക്ക​രു​ത്.
വീ​ട​ിന്‍റെ ടെ​റ​സി​ലും നി​ല്‍​ക്ക​രു​ത്. ഓ​ല മേ​ഞ്ഞ​തോ, ഷീ​റ്റ് പാ​കി​യ​തോ, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തോ​ആ​യ കെ​ട്ടി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ മു​ന്ന​റി​യി​പ്പ് വ​രു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​റി​ത്താ​മ​സി​ക്ക​ണം

റി​ലീ​ഫ് ക്യാ​മ്പു​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ മാ​റ്റാ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും മു​ന്‍​കൈ എ​ടു​ക്ക​ണം.
കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കു​മ്പോ​ള്‍ വൈ​ദ്യു​തി ക​മ്പി​ക​ളും പോ​സ്റ്റു​ക​ളും പൊ​ട്ടി​വീ​ഴാം. 1912 കെഎ​സ്ഇബി ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റി​ലോ 1077 ന​മ്പ​റി​ല്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ക​ണ്‍​ട്രോ​ള്‍ റൂ​മി​ലോ വി​വ​രം അ​റി​യി​ക്ക​ണം. പ​ത്രം-​പാ​ല്‍ വി​ത​ര​ണ​ക്കാ​ര്‍, അ​തി​രാ​വി​ലെ ജോ​ലി​ക്ക് ഇ​റ​ങ്ങു​ന്ന​വ​ര്‍, പ്ര​ത്യേ​ക ജാ​ഗ്ര​ത​പാ​ലി​ക്ക​ണം.

വ​ഴി​ക​ളി​ലെ​ വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും വൈ​ദ്യു​തി​ലൈ​ന്‍ പൊ​ട്ടി​വീ​ണി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

കൃ​ഷി​യി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന്പോ​കു​ന്ന വൈ​ദ്യു​ത ലൈ​നു​ക​ളും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ ഉ​റ​പ്പ് വ​രു​ത്തു​ക. നി​ര്‍​മാ​ണ ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കു​മ്പോ​ള്‍ ജോ​ലി നി​ര്‍​ത്തി വ​ച്ച് സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്ക് മാ​റി നി​ല്‍​ക്ക​ണം.

 

Tags : Nattuvishesham Districtnews Collector

Recent News

Corehub Up