മഞ്ചേരി: പായലും മാലിന്യവും അടിഞ്ഞ പട്ടർകുളത്തെ പുത്രോട്ടു കുളം മഞ്ചേരി യൂണിറ്റി വുമണ്‍സ് കോളജിലെ വിദ്യാർഥിനികൾ ശുചീകരിച്ചു.
കോളജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാന്പിനോടനുബന്ധിച്ച് അൽഹുദ ഇംഗ്ലീഷ് സ്കൂളിൽ നടന്നു വരുന്ന ക്യാന്പിൽ പങ്കെടുത്തവരാണ് കുളം നവീകരിച്ചത്.
മഞ്ചേരി നഗരസഭ അധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ ഷാകിറാ ലത്തീഫ്, ഷാനിബ ഫൈസൽ, പ്രോഗ്രാം ഓഫീസർമാരായ ഡോ. ഹാരിസ് ഉമ്മത്ത്, ഡോ. പി. ഫസീല, കണ്ണിയൻ മുഹമ്മദലി, ആദം താനാരി, എൻഎസ്എസ് സെക്രട്ടറിമാരായ ഹസ്ന, ഫിദാഹ, ഷഹല, ഫഹമ, വിവിധ ക്ലബുകളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Tags : nattu vishesham College students cleaned pond