ഫാ. കെ.കെ. വർഗീസ് കുറ്റിക്കാട്ടിൽ കൊടിയേറ്റുന്നു
പുൽപ്പള്ളി:പുൽപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഫാ. കെ.കെ വർഗീസ് കുറ്റിക്കാട്ടിൽ കൊടിയേറ്റിയതോടെ തിരുന്നാളിന് തുടക്കമായി.
നവംബര്‍ ഏഴുവരെയാണ് പെരുന്നാളാഘോഷം. വ്യാഴാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരം, എട്ടിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, ധൂപപ്രാര്‍ഥന, കുരിശടിയില്‍ മധ്യസ്ഥ പ്രാര്‍ഥന, ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികം, വിവിധ കലാപരിപാടികള്‍, ആശീര്‍വാദം, നേര്‍ച്ച ഭക്ഷണം.
വെള്ളിയാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരം, എട്ടിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, പ്രസംഗം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച ഭക്ഷണം. പ്രധാന തിരുനാള്‍ ദിവസമായ ശനിയാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്കാരം, ഒന്‍പതിന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, പ്രസംഗം, പ്രദക്ഷിണം, 11ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ഥന, ആശീര്‍വാദം, നേര്‍ച്ചഭക്ഷണം എന്നിവയുണ്ടാകും
Tags :