ബാലുശേരി: നന്മണ്ടയിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി. അത്തോളി സ്വദേശിയായ റിഷി റസാഖ് ആണ് ഇതുസംബന്ധിച്ച പരാതിയുമായി രംഗത്ത് എത്തിയത്. യാത്രയ്ക്കിടെ റിഷി റസാഖും കുടുംബവും ബേക്കറിയില്‍ നിന്ന് കുപ്പിവെള്ളം വാങ്ങി.
ആദ്യം റിഷി റസാഖ് വെള്ളം കുടിച്ചപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു. അഞ്ചു വയസുള്ള കുട്ടിക്ക് വെള്ളം നല്കുന്നതിനു മുമ്പ് പരിശോധിച്ചപ്പോള്‍ കുപ്പിയുടെ അടിഭാഗത്തായി പല്ലിയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് റിഷി റസാഖ് പറഞ്ഞു. ഇദ്ദേഹം ബാലുശേരി ആശുപത്രിയില്‍ ചികിസ തേടി.
2026 മെയ് വരെ കാലാവധി ഉണ്ടായിരുന്ന കുപ്പിവെള്ളത്തിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ആരോഗ്യ വകുപ്പിന് പരാതി നല്‍കാനാണ് യുവാവിന്റെ തീരുമാനം.
Tags : bottled water