പ്രതീകാത്മക ചിത്രം
കഴക്കൂട്ടം: വീടിനുമുന്നിൽ ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആറുപേർക്കെതിരേ ശ്രീകാര്യം പൊലിസ് കേസെടുത്തു. ശ്രീകാര്യം സ്വദേശികളായ സുമേഷ്, വിഘ്നേഷ്, ശങ്കർ, അരുൺ, ഉണ്ണി കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് കുറ്റകരമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു കേസെടുത്തത്. ശ്രീകാര്യം ഇടവക്കോട് കരിമ്പുക്കോണം പ്രതിഭാ നഗറിലെ വിനീതയുടെ വീടിനു മുന്നിലായിരുന്നു സംഭവം. പ്രതികൾ മൂന്നു ബൈക്കുകളിലായി എത്തി വീടിനു മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ് സംഘാംഗങ്ങളെന്ന് പൊലിസ് അറിയിച്ചു.