x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ യൂ​ണി​ഫോ​മു​ക​ളു​ടെ നെ​യ്ത്തു​കൂ​ലി​യും കി​ട്ടി​യി​ല്ലെ​ന്ന് പ​രാ​തി

വെബ് ഡെസ്ക്
Published: July 12, 2026 04:13 AM IST | Updated: July 12, 2026 04:13 AM IST

പ്രതീകാത്മക ചിത്രം

നീ​ലേ​ശ്വ​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ സ്കൂ​ൾ യൂ​ണി​ഫോം പ​ദ്ധ​തി​ക്കു​വേ​ണ്ടി ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം കൈ​ത്ത​റി തു​ണി നെ​യ്തു​ന​ൽ​കി​യ വ​ക​യി​ൽ കൈ​ത്ത​റി സം​ഘ​ങ്ങ​ൾ​ക്ക് കി​ട്ടാ​നു​ള്ള തു​ക​യി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ഇ​നി​യും കി​ട്ടി​യി​ല്ലെ​ന്ന് പ​രാ​തി. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ കൈ​ത്ത​റി സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്കും നെ​യ്ത്തു​കാ​ർ​ക്കു​മാ​യി ല​ഭി​ക്കാ​നു​ള്ള​ത്.

ജി​ല്ല​യി​ൽ അ​ഞ്ച് കൈ​ത്ത​റി സം​ഘ​ങ്ങ​ളാ​ണ് യൂ​ണി​ഫോം തു​ണി നെ​യ്തു ന​ൽ​കാ​ൻ ക​രാ​ർ എ​ടു​ത്ത​ത്. ഇ​തി​ൽ ഓ​രോ സം​ഘ​ത്തി​നും ഇ​പ്പോ​ൾ 10 ല​ക്ഷ​വും അ​തി​ല​ധി​ക​വും തു​ക കി​ട്ടാ​നു​ണ്ട്. എ​ട്ടു​മാ​സ​മാ​യി ആ​ർ​ക്കും പ​ണം കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. തു​ട​ക്ക​ത്തി​ൽ ചെ​റി​യ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളാ​ണ് പ​റ​ഞ്ഞ​ത്. പി​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും പെ​രു​മാ​റ്റ​ച്ച​ട്ട​വു​മൊ​ക്കെ​യാ​യ​പ്പോ​ൾ അ​തി​ന്‍റെ പേ​രു​പ​റ​ഞ്ഞും പ്ര​തി​ഫ​ല​ത്തു​ക മു​ട​ങ്ങി.

ഓ​ണ​ക്കാ​ല​ത്തെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ലും ല​ക്ഷ​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത​യാ​ണ് ഇ​പ്പോ​ൾ കൈ​ത്ത​റി സം​ഘ​ങ്ങ​ൾ​ക്കും നെ​യ്ത്തു​കാ​ർ​ക്കു​മു​ള്ള​ത്. ഓ​ണ​ക്കാ​ല​ത്തേ​ക്കു​ള്ള ജോ​ലി​ക​ൾ തു​ട​ങ്ങു​ന്ന കാ​ര്യ​ത്തി​ൽ​പോ​ലും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ത​ട​സ​മാ​വു​ക​യാ​ണ്.

ധ​ന​വ​കു​പ്പി​ന്‍റെ കൂ​ടി ചു​മ​ത​ല വ​ഹി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട്ട് ത​ങ്ങ​ളു​ടെ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​തി​ഫ​ലം എ​ത്ര​യും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ അ​പേ​ക്ഷ.

Tags :

Recent News

Corehub Up