പിറവം: കേരളത്തില്‍ വിദ്യാഭ്യാസ മികവിന് സമഗ്രമായ മാറ്റം അത്യന്താപേക്ഷിതമാണന്നും ഇതനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി അനൂപ് ജേക്കബ്. വിദ്യാര്‍ഥികള്‍ക്ക് നല്ല ഭാവിയോടെ നമ്മുടെ നാട്ടില്‍ മികച്ച ജോലിയും ശമ്പളവുമെല്ലാം ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുതകുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും മുന്‍ മന്ത്രി ടി.എം. ജേക്കബിന്റെ സ്മരണാര്‍ഥം എര്‍പ്പെടുത്തിയ ടി.എം. ജേക്കബ് എക്സലന്‍സ് അവാര്‍ഡ് വിതരണം നിര്‍വഹിച്ചു സംസാരിക്കവേ മന്ത്രി പറഞ്ഞു.
പിറവം മണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ്, എ വണ്‍ നേടിയവരെയും സര്‍വകലാശാല പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയുമാണ് ആദരിച്ചത്. നഗരസഭ ചെയര്മാന് കെ.ആര്. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ വി.ജെ. പൗലോസ്, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അന്നമ്മ ഡോമി, കെപിസിസി വൈസ് പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, കേരള കോണ്‍ഗ്രസ്- ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണി അരീക്കാട്ടില്‍, കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ എടപ്പലക്കാട്ട്, യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് കെ.ആര്. ജയകുമാര്‍, ഡിസിസി സെക്രട്ടറി വില്‍സണ്‍ കെ. ജോണ്‍, ബ്ലോക്ക് പ്രസിഡന്റുമാരായ പി.സി. ജോസ്, ആര്.ഹരി, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ അരുണ്‍ കല്ലറക്കല്‍, ഷിബു തോമസ്, വത്സല വര്‍ഗീസ്, ജയ്സണ്‍ പുളിക്കല്‍, തമ്പി ഇലവുംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.=
Tags : Comprehensive change in the education