കേരള ആയുർവേദ പാരമ്പര്യവൈദ്യ ഫെഡറേഷൻ നടത്തിയ ഔഷധപഠനക്ലാസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ.വി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
രാജപുരം: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പൂടങ്കല്ലിൽ കേരള ആയുർവേദ പാരമ്പര്യവൈദ്യ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാദേശികമായി കാണുന്ന കാട്ടുപഴങ്ങൾ, കിഴങ്ങുകൾ എന്നിവയെപ്പറ്റി ഔഷധക്ലാസ് സംഘടിപ്പിച്ചു.
സംസ്ഥാന വൈസ്പ്രസിഡന്റ് കെ.വി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ ചന്ദ്രൻ വൈദ്യർ അധ്യക്ഷതവഹിച്ചു.എൻ.ഗോവിന്ദൻ വൈദ്യർ ആലക്കോട്, എം.വൽസലൻ വൈദ്യർ ചിറ്റാരിക്കാൽ, കെ.പി സുഭദ്ര വൈദ്യർ മുന്നാട്, പി.കെ ജനാർദ്ദനൻ വൈദ്യർ ചീമേനി, മുഹമ്മദലി വൈദ്യർ, ബി.കെ.ഗീത വൈദ്യർ മാലക്കല്ല്, എ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews