x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാൻസിസ്കൻ ജൂബിലി തീർഥാടനം നടത്തി

വെബ് ഡെസ്ക്
Published: September 21, 2026 02:34 AM IST | Updated: September 21, 2026 02:34 AM IST

ഫ്രാൻസിസ്കൻ തീർഥാടന കേന്ദ്രമായ കാട്ടിപ്പറമ്പ് പള്ളിയിലേക്ക് എത്തിയ തീർഥാടകസംഘം.

പള്ളുരുത്തി: കൊച്ചി രൂപതയിലെ ഫ്രാൻസിസ്കൻ ജൂബിലി തീർഥാടന കേന്ദ്രമായ കാട്ടിപ്പറമ്പ് പള്ളിയിലേക്ക് ഇടവകകളുടെ നേതൃത്വത്തിൽ വിശ്വാസതീർഥാടനയാത്ര നടത്തി.

കുമ്പളങ്ങി സെന്‍റ് ജോസഫ് നോർത്ത് , സാൻ ജോസ് ഇടവകകൾ ചേർന്നാണ് ജൂബിലി തീർഥാടനം നടത്തിയത്. വിശുദ്ധ ഫ്രാൻസീസ് അസിസിയുടെ എണ്ണൂറാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് കാട്ടിപ്പറമ്പ് സെന്‍റ് ഫ്രാൻസീസ് അസീസി ഇടവക ജൂബിലി തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫാ. മാക്സൻ കുറ്റിക്കാട്ട്, ഫാ. ലോറൻസ് പൊള്ളയിൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ തീർഥാടന സംഘത്തെ വികാരി ഫാ. ആന്‍റണി കുഴിവേലിയും ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ചു

Tags : NattuVishesham DistrictNews

Recent News

Corehub Up