x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിപിഎസ് ലേക്‌ഷോറിൽ ഡയബറ്റിസ് ഇൻ പ്രഗ്‌നൻസി കോൺഫറൻസ്

വെബ് ഡെസ്ക്
Published: September 21, 2026 02:53 AM IST | Updated: September 21, 2026 02:53 AM IST

വി​പി​എ​സ് ലേ​ക്‌​ഷോ​ർ സം​ഘ​ടി​പ്പി​ച്ച ഡ​യ​ബ​റ്റി​സ് ഇ​ൻ പ്ര​ഗ്ന​ൻ​സി കോ​ൺ​ഫ​റ​ൻ​സ് , എം​ഡി എ​സ്.​കെ. അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊച്ചി: ഗർഭകാല പ്രമേഹം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സമഗ്ര വിശകലനവുമായി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ സംഘടിപ്പിച്ച ഡയബറ്റിസ് ഇൻ പ്രഗ്‌നൻസി കോൺഫറസ്. രോഗനിർണയം മുതൽ ചികിത്സയും പ്രസവാനന്തര പരിചരണവും അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യ സുരക്ഷയും വരെ നീളുന്ന വിവിധ ഘട്ടങ്ങൾ ചർച്ച ചെയ്ത കോൺഫറൻസിൽ രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു.

ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന കോൺഫറൻസ് വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി പ്രസിഡന്‍റ് ഡോ. ഫെസി ലൂയിസ് മുഖ്യാതിഥിയായിരുന്നു ഡയബറ്റീസ് ഇൻ പ്രഗ്നൻസി സ്റ്റഡി ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്‍റ് ഡോ. ഭാവതാരിണി, ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ. അനിത നമ്പ്യാർ, സെക്രട്ടറി ഡോ. സ്‌മിത ജോയ് എന്നിവർ പ്രസംഗിച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up