x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ത്ത​ൻ​ചി​റ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ കൂ​ദാ​ശ​ക​ർ​മം നാ​ളെ

വെബ് ഡെസ്ക്
Published: November 21, 2026 07:31 AM IST | Updated: November 21, 2026 07:31 AM IST

മാ​ള: പു​തു​താ​യി നി​ർ​മി​ച്ച പു​ത്ത​ൻ​ചി​റ കി​ഴ​ക്കും​മു​റി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം നാ​ളെ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 2.15ന് ​ബി​ഷ​പ്പു​മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് 2.30ന് ​ദേ​വാ​ല​യ വെ​ഞ്ച​രി​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് പാ​നി​കു​ളം സ​ന്ദേ​ശം​ന​ൽ​കും.

തു​ട​ർ​ന്ന് രാ​ത്രി ഏ​ഴി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ​മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ എം​എ​ൽ​എ, ഡോ.​ആ​ർ. ബി​ന്ദു, മു​ൻ എം​എ​ൽ​എ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ, വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റോ ആ​ല​പ്പാ​ട​ൻ, മ​ദ​ർ ജ​ന​റ​ൽ ഡോ. ​സി​സ്റ്റ​ർ ആ​നി കു​ര്യ​ക്കോ​സ് സി​എ​ച്ച്എ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ദേ​വാ​ല​യ വെ​ഞ്ച​രി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് 22ന് ​രാ​വി​ലെ 7.30ന് ​ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും വൈ​കി​ട്ട് ആ​റി​ന് പ്ര​വാ​സി സം​ഗ​മ​വും ന​ട​ക്കും.

രാ​ത്രി ഏ​ഴി​ന് നാ​ട​കം. 23ന് ​മ​ത​ബോ​ധ​ന ദി​നാ​ഘോ​ഷം, വൈ​കി​ട്ട് 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​നു​ള്ള പൊ​തു​സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വി​ൽ​സ​ൺ ഈ​ര​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഇ​ട​വ​ക​ദി​ന​മാ​യ 24ന് ​വൈ​കി​ട്ട് 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​ന് പൊ​തു​സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ, സ​മ്മാ​ന​ദാ​നം എ​ന്നി​വ ന​ട​ക്കും. 25ന് ​സ​മ​ർ​പ്പി​ത സം​ഗ​മ​ദി​ന​ത്തി​ൽ വൈ​കി​ട്ട് 5.30ന് ​സ​മൂ​ഹ​ബ​ലി, സ​മ​ർ​പ്പി​ത കൂ​ട്ടാ​യ്മ. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴി​ന് റി​മി ടോ​മി ന​യി​ക്കു​ന്ന ഗാ​ന​മേ​ള.

ഇ​ട​വ​ക ദേ​വാ​ല​യ നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് അ​ഞ്ചു വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് കൈ​മാ​റി. ശേ​ഷി​ക്കു​ന്ന മൂ​ന്നെ​ണ്ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട്, കൈ​ക്കാ​ര​ൻ വി​ൽ​സ​ൺ പ​യ്യ​പ്പി​ള്ളി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​യ് മു​രി​ങ്ങ​ല​ത്ത്, നി​ർ​മാ​ണ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ലി​ജോ പ​യ്യ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : St. Josephs Church, Puthenchira, NattuVishesham DistricteNews

Recent News

Corehub Up