x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്ന​മം​ഗ​ലം ബി​ആ​ർ​സി​യു​ടെ മാ​തൃ​ക കെ​ട്ടി​ടനി​ർ​മാ​ണം നീ​ളു​ന്നു

വെബ് ഡെസ്ക്
Published: September 21, 2026 03:40 AM IST | Updated: September 21, 2026 03:40 AM IST

കു​ന്ന​മം​ഗ​ലം ബി​ആ​ർ​സി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണാ​ശേ​രി ഗ​വ. യു​പി സ്കൂ​ളി​ലെ കെ​ട്ടി​ടം.

അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​യി​ല്ല

മു​ക്കം: മ​ണാ​ശേ​രി സ്കൂ​ൾ വ​ള​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കു​ന്ന​മം​ഗ​ലം ബി​ആ​ർ​സി മാ​തൃ​ക കെ​ട്ടി​ട നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ൽ. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​നു​യോ​ജ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്തി ന​ൽ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ര​ണ്ട് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.

മാ​തൃ​ക ബി​ആ​ർ​സി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 20 സെ​ന്‍റ് ഭൂ​മി​യെ​ങ്കി​ലും വേ​ണ​മെ​ന്നാ​ണ് ച​ട്ടം. കൂ​ട​ര​ഞ്ഞി, കാ​ര​ശേ​രി, തി​രു​വ​മ്പാ​ടി, കു​ന്ന​മം​ഗ​ലം, കു​രു​വ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളും മു​ക്കം ന​ഗ​ര​സ​ഭ​യും ചേ​ർ​ന്ന​താ​ണ് കു​ന്ന​മം​ഗ​ലം ബി​ആ​ർ​സി. നൂ​റി​ല​ധി​കം വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ബി​ആ​ർ​സി​ക്ക് കീ​ഴി​ലു​ള്ള​ത്. ബി​ആ​ർ​സി​ക്ക് കീ​ഴി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ സ്ഥ​ല​പ​രി​മി​തി​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി പ​ദ്ധ​തി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തു​മാ​ണ് വി​ന​യാ​യ​ത്.

ബി​ആ​ർ​സി​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കി​യ സ്റ്റാ​ർ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മാ​തൃ​ക കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ച​ത്. ജി​ല്ല​യി​ൽ ര​ണ്ടു ബി​ആ​ർ​സി​ക​ൾ​ക്ക് എ​ന്ന നി​ല​യി​ൽ, സം​സ്ഥാ​ന​ത്ത് 28 ബി​ആ​ർ​സി​ക​ൾ​ക്കാ​ണ് ഓ​രോ വ​ർ​ഷ​വും തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. 2023 ൽ, ​പ​ദ്ധ​തി ആ​രം​ഭി​ച്ച ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ കു​ന്ന​മം​ഗ​ലം ബി​ആ​ർ​സി​ക്ക് തു​ക അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഭൂ​മി ക​ണ്ടെ​ത്തി ന​ൽ​കാ​ത്ത​തി​നാ​ൽ ഈ ​തു​ക കൊ​ടു​വ​ള്ളി ബി​ആ​ർ​സി​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് 2024 - 25 സാ​മ്പ​ത്തി​ക വ​ർ​ഷ​വും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കു​ന്ന​മം​ഗ​ലം ബി​ആ​ർ​സി​യെ പ​രി​ഗ​ണി​ച്ച​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. മ​ണാ​ശേ​രി ഗ​വ. യു​പി സ്കൂ​ളി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ ബി​ആ​ർ​സി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല പ​ര​മാ​വ​ധി 50 പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം മാ​ത്ര​മേ ഈ ​കെ​ട്ടി​ട​ത്തി​ലു​ള്ളൂ. നൂ​റു പേ​രോ​ളം പ​ങ്കെ​ടു​ക്കു​ന്ന, പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ യോ​ഗ​ങ്ങ​ൾ സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് ബി​ആ​ർ​സി ന​ട​ത്തു​ന്ന​ത്. പു​തി​യ കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ഹാ​ര​മാ​കും.

മി​ക്ക സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഭൂ​മി ല​ഭ്യ​മാ​കാ​തെ വ​ന്ന​തോ​ടെ മു​ത്തേ​രി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പ്രാ​ദേ​ശി​ക എ​തി​ർ​പ്പും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു. മു​ത്തേ​രി ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ഭൂ​മി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വി​ടെ​യു​ള്ള പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി​യാ​ലെ ബി​ആ​ർ​സി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സാ​ധി​ക്കൂ.

ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ മു​റി​ക​ൾ ക​ണ്ടെ​ത്തി​യാ​ലെ ഈ ​കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​ൻ ക​ഴി​യൂ. ഭൂ​മി ല​ഭ്യ​മാ​ക്കി​യാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​രാ​ളു​ങ്ക​ൽ ത​യാ​റു​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Construction

Recent News

Corehub Up