x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​ഐ കാ​ല്‍​ന​ട​ജാ​ഥ ന​ട​ത്തി

വെബ് ഡെസ്ക്
Published: August 20, 2026 11:26 PM IST | Updated: August 20, 2026 11:26 PM IST

കു​ള​ത്തൂപ്പു​ഴ വെ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന കാ​ല്‍​ന​ട​ജാ​ഥ.

അ​ഞ്ച​ല്‍: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​നു മു​ന്നോ​ടി​യാ​യി സി​പി​ഐ അ​ഞ്ച​ല്‍ ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി കാ​ല്‍​ന​ട​ജാ​ഥ ന​ട​ത്തി. അ​ഞ്ച​ല്‍ കോ​ള​ജ് ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം സി​പി​ഐ. സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ലി​ജു ജ​മാ​ല്‍ നി​ര്‍​വ​ഹി​ച്ചു.

യു​വ​ജ​ന​ങ്ങ​ള്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ക, പൊ​തു​ജ​നാ​രോ​ഗ്യ​വും പൊ​തു​വി​ദ്യാ​ഭ്യാ​സ​വും ഉ​റ​പ്പാ​ക്കു​ക, വ​നി​താ​സം​വ​ര​ണം ഉ​ട​ന്‍ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. സി​പി​ഐ​സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ഡ​ല്‍​ഹി രാം​ലീ​ല മൈ​താ​നി​യി​ല്‍ സ​മ​രം ന​ട​ത്തും. കോ​ള​ജ് ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ മാ​വി​ള​യി​ല്‍ സ​മാ​പി​ച്ചു. മ​ണി തി​ല​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കി​സാ​ന്‍​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ലെ​നു ജ​മാ​ല്‍, ജാ​ഥാ ക്യാ​പ്റ്റ​ന്‍ വി. ​അ​ജി​വാ​സ്, വൈ​സ് ക്യാ​പ്റ്റ​ന്‍​മാ​രാ​യ അ​നി​ല്‍​കു​മാ​ര്‍, ജാ​ഥാ ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍ ച​ന്ദ്ര​ശേ​ഖ​ര്‍, ഗി​രി​ജ മു​ര​ളി, ജ​യ​കു​മാ​ര്‍, മൊ​യ്ദു അ​ഞ്ച​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ​: ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി സി​പി​ഐ കു​ള​ത്തൂ​പ്പു​ഴ വെ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ല്‍​ന​ട​ജാ​ഥ ന​ട​ത്തി. തി​ങ്ക​ള്‍​ക​രി​ക്കം ജം​ഗ്്ഷ​നി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം കെ.​സി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് രാം​ലീ​ല മൈ​താ​നി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ജാ​ഥ.

ഉ​ദ്ഘാ​ട​ന​യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം സെ​ക്രട്ടേ​റി​യ​റ്റ് അം​ഗം പി.​ജെ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. അ​ജ്മ​ല്‍, സു​ദ​ത്ത്ഗ​മ​ഗെ, എ​സ്.​കെ. രാ​ജേ​ന്ദ്ര​ന്‍, ത​മി​ഴ്‌​സെ​ല്‍​വ​ന്‍, ര​വി​കു​മാ​ര്‍, ക​ലാ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ന്ദ്ര​കു​മാ​ര്‍ (ജാ​ഥാ ക്യാ​പ്റ്റ​ന്‍), സു​മേ​ഷ് (വൈ​സ് ക്യാ​പ്റ്റ​ന്‍), അ​ന്‍​സി​യ സ​നൂ​പ് (ജാ​ഥാ ഡ​യ​റ​ക്ട​ര്‍) എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന ജാ​ഥ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി കു​ള​ത്തൂ​പ്പു​ഴ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.

Tags : foot march NattuVishasham DistrictNews

Recent News

Corehub Up