റവ. സജി കെ. സാം , റോയ് കുര്യന്
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറിയായി റവ. സജി കെ. സാമിനെയും അല്മായ സെക്രട്ടറിയായി റോയ് കുര്യന് കല്ലുമലയെയും തെരഞ്ഞെടുത്തു.
ട്രഷററായി ഫാ. അനൂപ് ജോര്‍ജ് ജോസഫും രജിസ്ട്രാറായി ഷീബ തരകനും വീണ്ടും തെരഞ്ഞെടുക്ക പ്പെട്ടു. മഹായിടവകയുടെ 41 കോടിരൂപ വരവും 40 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ് ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ് അവതരിപ്പിച്ചു.
76-ാമത് വാര്‍ഷിക കൗണ്‍സിലിലാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിച്ചു. റവ. സജി കെ. സാം മൂലേടം സെന്റ് പോള്‍സ് പള്ളി വികാരിയാണ്. റോയ് കുര്യന്, മാവേലിക്കര ഗവ. ടിടിഐ മുന്‍ പ്രിന്‍സിപ്പലാണ്.
Tags : CSI Madhya Kerala Diocese Nattuvishesham District News