ഡിഎല്‍എഡ് ബാച്ച് ഉദ്ഘാടനത്തില്‍നിന്ന്.
പുല്‍പ്പള്ളി: സി.കെ. രാഘവന് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ ഡിഎല്‍എഡ് ബാച്ച് ഉദ്ഘാടനം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈജ മഗേഷ് നിര്‍വഹിച്ചു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നുമണി വിശിഷ്ടാതിഥിയായി. ആദ്യമായി സ്ഥാപനത്തില്‍ എത്തിയ മിന്നുമണിയെ സികെആര്‍എം ട്രസ്റ്റ് ചെയര്മാന് കെ.ആര്. ജയറാം പൊന്നാട അണിയിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐടിഇ വിദ്യാര്‍ഥികള്‍ ഡ്രസ് ബാങ്കിലൂടെ ശേഖരിച്ച വസ്ത്രങ്ങള്‍ ജയശ്രീ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പി.ആര്. സുരേഷ്, ഹോസ്റ്റല്‍ വാര്ഡന് രമേശന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡയറ്റ് ലക്ചറര്‍ ടി.പി. നസറുള്ള മുഖ്യപ്രഭാഷണം നടത്തി.
ജയശ്രീ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ കെ.ആര്. ജയരാജ്, ഐടിഇ പ്രിന്‍സിപ്പല്‍ ഷൈന്‍ പി. ദേവസ്യ, ജയശീ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പി.ആര്. സുരേഷ്, പി.ജി. ഉജ്ജയ്, ടി.ടി. ഗിരീഷ്, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ടി.കെ. സാലിഹ, ദേവപ്രിയ, ഫെബിന, നസ്രിയ എന്നിവര്‍ പ്രസംഗിച്ചു. 2026-28 അധ്യയന വര്‍ഷത്തെ പിടിഎ രൂപീകരണം ഇതോടനുബന്ധിച്ച് നടത്തി. ഭാരവാഹികളായി അക്ബര്‍ അലി (പ്രസിഡന്റ്), എം.എം. ഷൈമ (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.