തേഞ്ഞിപ്പലം: മാതാപ്പുഴയില്നിന്ന് ഫറോക്ക് വഴി കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അനുവദിക്കണമെന്ന് സിഎംപി സംയുക്ത ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മാതാപ്പുഴ റോഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് എത്രയും വേഗം പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സിഎംപി ആലുങ്ങല്‍, ചേളാരി, കടക്കാട്ടുപാറ സംയുക്ത ബ്രാഞ്ച് സമ്മേളനം എംവിആര്‍ നഗറില്‍ ഏരിയാ സെക്രട്ടറി എ.പി. സുധീശന്‍ ഉദ്ഘാടനം ചെയ്തു. സി. പ്രദീപ്കുമാര്‍ അധ്യക്ഷനായി. കെ.സി. ശ്യാമള, ടി. ബാബു, കെ. സുനിത എന്നിവരെ ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. കെ. സദാശിവന്, രമണി, സി. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.