x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവിധ മേഖലകളുടെ വികസനം: കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

വെബ് ഡെസ്ക്
Published: July 30, 2026 10:47 PM IST | Updated: July 30, 2026 10:47 PM IST

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി കേ​ന്ദ്രമന്ത്രിയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയപ്പോൾ.

ചെ​ങ്ങ​ന്നൂ​ർ: കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം, സാം​സ്കാ​രി​ക, പൈ​തൃ​ക മേ​ഖ​ല​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് മാ​വേ​ലി​ക്ക​ര എം​പി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കേ​ന്ദ്ര ടൂ​റി​സം-​സാം​സ്കാ​രി​ക മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി​ശ​ദ​മാ​യ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. കു​ട്ട​നാ​ടിനെ അ​ന്താ​രാ​ഷ്‌ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ മ​ധ്യ​തി​രു​വി​താംകൂ​റി​ന്‍റെ വി​ക​സ​ന​ത്തി​ന് നി​ർ​ണാ​യ​ക​മാ​കു​ന്ന എ​ട്ടോ​ളം വ​ൻ​കി​ട പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ളാ​ണ് എം​പി കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ച​ത്.

ആ​വ​ശ്യ​ങ്ങ​ളോ​ട് കേ​ന്ദ്ര​മ​ന്ത്രി അ​നു​ഭാ​വ​പൂ​ർ​വ​മാ​ണ് പ്ര​തി​ക​രി​ച്ച​തെ​ന്നും ഓ​രോ പ​ദ്ധ​തി​ക്കും വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ (ഡി​പി​ആ​ർ) സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

പ്ര​ധാ​ന പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ: കു​ട്ട​നാ​ടി​ന് ആ​ഗോ​ള അം​ഗീ​കാ​രം: യു​നെ​സ്കോ-​എ​ഫ്എ​ഒ അം​ഗീ​കാ​ര​മു​ള്ള കു​ട്ട​നാ​ട് ജി​ഐ​എ​എ​ച്ച്എ​സ് മേ​ഖ​ല​യെ യു​എ​ൻ ടൂ​റി​സം ബെ​സ്റ്റ് ടൂ​റി​സം വി​ല്ലേ​ജ​സ് പ്രോ​ഗ്രാ​മി​ലേ​ക്ക് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക നാ​മ​നി​ർ​ദേ​ശ​മാ​യി ശിപാ​ർ​ശ ചെ​യ്യു​ക. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക​ഥ​ക​ളി കേ​ന്ദ്രം: ക​ഥ​ക​ളി​യു​ടെ ജ​ന്മ​നാ​ടാ​യ കൊ​ട്ടാ​ര​ക്ക​ര​യി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സെ​ന്‍റർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ ക​ഥ​ക​ളി സ്ഥാ​പി​ക്കു​ക.

മ​ധ്യ​തി​രു​വി​താം​കൂ​ർ പൈ​ത്യ​ക ടൂ​റി​സം സ​ർ​ക്യൂ​ട്ട്: ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ച് പ്ര​ത്യേ​ക പൈ​തൃ​ക ടൂ​റി​സം സ​ർ​ക്യൂ​ട്ട് വി​ക​സി​പ്പി​ക്കു​ക. മാ​വേ​ലി​ക്ക​ര ബു​ദ്ധ ജം​ഗ്ഷ​നും ഫൈ​ൻ ആ​ർ​ട്സ് സെ​ന്‍ററും: മാ​വേ​ലി​ക്ക​ര ബു​ദ്ധ ജം​ഗ്ഷ​നെ ദേ​ശീ​യ പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. രാ​ജാ ര​വി​വ​ർ​മ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സു​മാ​യി സ​ഹ​ക​രി​ച്ച് മാ​വേ​ലി​ക്ക​ര​യി​ൽ ഫൈ​ൻ ആ​ർ​ട്സ് സെ​ന്‍റർ ഓ​ഫ് എ​ക്സ​ല​ൻ​സ് ആ​രം​ഭി​ക്കു​ക.

ദേ​ശീ​യ ഉ​ത്സ​വ പ​ദ​വി: ആ​ന​യ​ടി പൂ​ര​ത്തി​നും നീ​ലം​പേ​രൂ​ർ പ​ട​യ​ണി​ക്കും ദേ​ശീ​യ സാം​സ്കാ​രി​ക-​പൈ​തൃ​ക ടൂ​റി​സം ഉ​ത്സ​വ പ​ദ​വി ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. മാ​ന്നാ​ർ ബെ​ൽ മെ​റ്റ​ൽ വ്യ​വ​സാ​യം: മാ​ന്നാ​റി​ലെ പ​ര​മ്പ​രാ​ഗ​ത ഓ​ട്ടു​പാ​ത്ര (ബെ​ൽ മെ​റ്റ​ൽ) വ്യ​വ​സാ​യ​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക-​വി​ക​സ​ന പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ക.
കേ​ന്ദ്ര സ​ഹാ​യം ഉ​റ​പ്പു​ന​ൽ​കി: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​നും പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് എം​പി സ​മ​ർ​പ്പി​ച്ച​തെ​ന്ന് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി. അ​നു​യോ​ജ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ങ്കാ​ളി​ത്തം: ആ്യ​മാ​യ പ​ദ്ധ​തി​കി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സം​യു​ക്ത പ​ദ്ധ​തി​യാ​യി ന​ട​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ക്കു​ന്ന അ​നു​യോ​ജ്യ​മാ​യ പ്രൊ​പ്പോ​സ​ലു​ക​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യമാ​കു​ന്ന​തോ​ടെ മേ​ഖ​ല​യി​ൽ വ​ൻ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​നും ഇ​ത് വ​ലി​യ ഉ​ണ​ർ​വേ​കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Development NattuVishasham DistrictNews

Recent News

Corehub Up