x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്കോ​യി​ക്ക​ല്‍ ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും: കെ.രാജു

വെബ് ഡെസ്ക്
Published: August 1, 2026 03:12 AM IST | Updated: August 1, 2026 03:12 AM IST

കെ. ​രാ​ജു ഏ​രൂ​ര്‍ തൃ​ക്കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​പ്പോ​ള്‍.

അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ തൃ​ക്കോ​യി​ക്ക​ല്‍ ശ്രീ​ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ. ​രാ​ജു. ക്ഷേ​ത്ര​ത്തി​ലെ വി​ക​സ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​ന​ത്തി​നെ​ത്തി​യ​പ്പോ​ള്‍ ല​ഭി​ച്ച നി​വേ​ദ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക്ഷേ​ത്ര ഭൂ​മി കൈ​യേ​റി​യ​താ​യി ഉ​പ​ദേ​ശ​ക സ​മി​തി ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം, ശ്രീ​കോ​വി​ലി​ലെ ചോ​ര്‍​ച്ച എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി.

ക​ല്ല്യാ​ണ മ​ണ്ഡ​പ​ത്തോ​ടൊ​പ്പം ഊ​ട്ടു​പു​ര നി​ര്‍​മാ​ണം, ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ കൊ​ട്ടാ​രം ന​വീ​ക​ര​ണം, ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി ഉ​ള്‍​പ്പ​ടെ​യു​ള്ള ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ താ​മ​സ സൗ​ക​ര്യം, സ്ഥി​ര​മാ​യ സ്റ്റേ​ജ് നി​ര്‍​മാ​ണം, ടോ​യ്‌​ല​റ്റ് കോം​പ്ല​ക്‌​സ് നി​ര്‍​മാ​ണം എ​ന്നീ കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന നി​വേ​ദ​നം നാ​ട്ടു​കാ​ര്‍ സ​മ​ര്‍​പ്പി​ച്ചു. പ്രാ​ധാ​ന്യ​മ​നു​സ​രി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ജി. ​അ​ജി​ത്, മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്യാം ​ശ​ശി​ധ​ര​ന്‍, രാ​ഖി അ​ജി, സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍ വി​ഷ്ണു എ​സ്. ഓ​മ​ന​ക്കു​ട്ട​ന്‍, ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ര്‍. ബാ​ബു , സെ​ക്ര​ട്ട​റി ര​ഞ്ജു തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

Tags : Nattuvishesham Districtnews Development

Recent News

Corehub Up