തിരുവമ്പാടി: ദേശീയ വൈഎംസിഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വൈഎംസിഎ സഹായ ഡയാലിസിസ് യോജന പദ്ധതിയുടെ ദേശീയ പുരസ്കാരത്തിന് തിരുവമ്പാടി വൈഎംസിഎ അർഹമായി.
നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സഹായം ലഭ്യമാക്കുന്നതിലും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയതിലുമുള്ള മികവ് പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്.ആലുവ ക്യാമ്പ് സെന്ററിൽ സംഘടിപ്പിച്ച ദേശീയ പ്ലാനിംഗ് ഫോറത്തിൽ നടന്ന ചടങ്ങിലാണ് പുരസ്കാര വിതരണം നടന്നത്.
ദേശീയ വൈഎംസിഎ പ്രസിഡന്റ് ജസ്റ്റിസ് കുര്യൻ ജോസഫിൽ നിന്ന് തിരുവമ്പാടി വൈഎംസിഎ പ്രസിഡന്റ് സണ്ണി തോമസും സെക്രട്ടറി സാലസ് മാത്യുവും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Tags : nattu vishesham Dialysis assistance scheme