പാലാ: സെന്റ് തോമസ് ഓട്ടോണമസ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെയും കോട്ടയം ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ഇന്റര്‍ കൊളീജിയറ്റ് മത്സരങ്ങളും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി.
നാഷണല്‍ സര്‍വീസ് സ്കീം റീജണല്‍ ഡയറക്ടര്‍ ഡോ. വൈ.എം. ഉപ്പിന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്സിറ്റി എന്‍എസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ മത്സരവിജയികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 40 പേര്‍ക്കുള്ള ഡയാലിസിസ് കിറ്റുകളുടെ വിതരണം നിഷ ജോസ് കെ. മാണി നിര്‍വഹിച്ചു.
ലയണ്‍സ് ക്ലബ് മുന്‍ ഗവര്‍ണര്‍ പ്രിന്‍സ് സ്കറിയ, ലയണ്‍സ് ക്ലബ് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ധന്യ ഗിരീഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Dialysis kit