കളമശേരി സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു.
കളമശേരി: കളമശേരി സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ഇന്നലെ നടന്ന സമാപന സമ്മേളനം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
കളമശേരി മുൻസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ വജ്രജൂബിലി സുവനീർ പ്രകാശനം ചെയ്തു. ജൂബിലി കൺവീനർ എം.വി. വർഗീസ് ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
മുനിസിപ്പൽ കൗൺസിലർ കെ.ഇ. മാഹിൻ, സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ഫാ. സാബു നെടുനിലത്ത്, മുൻ വികാരി റവ. വർഗീസ് എം. ഈശോ, ഇടവക വികാരി ഫാ. ഡോ. പി.വൈ. മാത്യു, വജ്രജുബിലി ജനറൽ കൺവീനർ പ്രഫ. എം. തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
റവ. എബ്രഹാം തോമസ് പ്രാരംഭ പ്രാർഥനയും, റവ. സുജിത് ഗോഡ്ഫ്രേ സമാപന പ്രാർഥനയും നടത്തി.
Tags : Diamond Jubilee Celebrations Nattuvishesham DistrictNews